എന്‍ഐഒഎസ് മൂല്യനിര്‍ണ്ണയത്തിന് പരിശോധകരെ ക്ഷണിക്കുന്നു

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഓപ്പണ്‍ സ്‌കൂളിങ്ങ് (NIOS), കൊച്ചിയില്‍ നടത്തുന്ന മൂല്യനിര്‍ണയത്തിന് പരിശോധകരെ നിയമിക്കുന്നു. സെക്കന്ററി, സീനിയര്‍ സെക്കന്ററി, വൊക്കേഷണല്‍ തലങ്ങളില്‍ എല്ലാ വിഷയങ്ങളിലും പരിശോധകരെ ആവശ്യമുണ്ട്. സേവനത്തിലിരിയ്ക്കുന്നതോ വിരമിച്ചവരോ ആയ TGT/PGT/Lecturers ന് അപേക്ഷിക്കാം. 

അപേക്ഷകര്‍ 2020 മാര്‍ച്ച് 01ന് 65 വയസ്സ് കവിയാത്തവരും  ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃതസ്‌കൂള്‍/കോളജ് എന്നിവയില്‍ അതാത് വിഷയങ്ങളില്‍ കുറഞ്ഞത് മൂന്നുവര്‍ഷം അദ്ധ്യാപന പരിചയമുള്ളവരും ആകണം. പരിശോധകര്‍ എന്‍ഐഒഎസ് നിയമപ്രകാരം അനുവദനീയമായ പ്രതിഫലത്തിനും, യാത്രാനുകൂല്യത്തിനും അര്‍ഹരാണ്.

താല്‍പര്യമുളളവര്‍ ആവശ്യമായ വിവരങ്ങള്‍, ഫോണ്‍/മൊബൈല്‍/ഇമെയില്‍ തുടങ്ങിയവ അടങ്ങിയ ബയോഡാറ്റാ 2020 മാര്‍ച്ച് 01ന് അകം റീജിയണല്‍ സെന്ററില്‍ ഇമെയില്‍/തപാല്‍ മാര്‍ഗം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്   rckochi@nios.ac.in  എന്ന ഇമെയിലിലും  0484-2310033/9567123167 എന്നീ നമ്പരുകളിലും ബന്ധപ്പെടുക. 

 

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.