നെല്ലിക്കനീരും കറ്റാര്‍വാഴനീരും വെറും വയറ്റില്‍ കഴിച്ചാൽ ഗുണങ്ങളേറെ

നെല്ലിക്ക ധാരാളം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഏത് ആരോഗ്യ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ നെല്ലിക്ക സഹായിക്കുന്നു. പ്രകൃതിദത്തമായ ധാരാളം വൈറ്റമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത് വൈറ്റമിന്‍ സി ആണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ നെല്ലിക്കയോടൊപ്പം അല്‍പം കറ്റാര്‍ വാഴ നീരും കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു

. നെല്ലിക്ക ജ്യൂസില്‍ രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര് ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ആയുര്‍വ്വേദ മരുന്നുകളിലെല്ലാം പ്രധാനമായും ഉപയോഗിക്കുന്ന ഒരു ചേരുവ കൂടിയാണ് നെല്ലിക്കയും കറ്റാര്‍ വാഴയും. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ദഹന പ്രശ്‌നങ്ങള്‍, വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന നെല്ലിക്ക ഇതില്‍ കറ്റാര്‍ വാഴ ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് കറ്റാര്‍വാഴയും നെല്ലിക്കയും ചേരുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ ന്നെതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ദിവസവും വെറും വയറ്റില്‍ അല്‍പം നെല്ലിക്ക നീരും കറ്റാര്‍ വാഴ നീരും കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

ഏത് രോഗത്തിനും തടയിടാനുള്ള കഴിവ് നെല്ലിക്കയില്‍ ഉണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രമാണ്. നെല്ലിക്ക നീരും കറ്റാര്‍ വാഴ നീരും വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പരമാവധി ശ്രമിക്കുക.

ഇത്തരത്തില്‍ നെല്ലിക്കയും കറ്റാര്‍ വാഴ നീരും വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

തയ്യാറാക്കേണ്ടത്

 നെല്ലിക്ക നീരും കറ്റാര്‍ വാഴ നീരും തുല്യ അളവില്‍ എടുത്ത് അതില്‍ അല്‍പം ചൂടുവെള്ളം മിക്‌സ് ചെയ്ത് ഇത് രാവിലെ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. ഇത് കഴിച്ച് കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുകയുള്ളൂ. അതുമാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.

പ്രമേഹത്തെ ഇല്ലാതാക്കും

പ്രമേഹം കൊണ്ട് വലയുന്നവര്‍ക്ക് അതിനെ നിലക്ക് നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴയും നെല്ലിക്ക ജ്യൂസും ചേര്‍ന്ന ഈ മിശ്രിതം. ഇത് കുടിക്കുന്നത് രക്തത്തില്‍ പ്രമേഹത്തിന്റെ അളവ് കുറക്കുന്നു.

ദഹനപ്രശ്‌നത്തിന് പരിഹാരം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവും. ഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ വയറിന്റെ അസ്വസ്ഥത എന്നിവയെല്ലാം പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് അകമ്പടി സേവിക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക.

തടി കുറക്കാന്‍

അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കുള്ള നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഇത്. ആയുര്‍വ്വേദവും ഇതിനെ പിന്തുണക്കുന്നുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും ഓജസ്സും നല്‍കുന്നു.

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower