നീയും ഞാനും

നിന്‍റെ ഹൃദയത്തിന്റെ
ഓരോ തുടിപ്പുകളുമാണ്
എന്‍റെ ജീവിതത്തിന് നിദാനം!!

നിന്‍റെ ശ്വാസനിശ്വാസങ്ങളുടെ താളങ്ങളിലാണെന്‍റെ
സിന്ദൂരരേഖയുടെ
തിളക്കമുള്ളത്‌!!

നിന്‍റെ സാമീപ്യവും
സ്നേഹവും
കരുതലുമാണ്
എന്റെ ജീവിതത്തിലെ
ഏറ്റവും വലിയ സന്തോഷം.!!

എന്‍റെ കൺവെട്ടത്ത്
നീയുണ്ടല്ലോയെന്നത്
മാത്രമാണിപ്പോഴത്തെ
എന്റെ മനസ്സിന്റെ
ഏറ്റവും വലിയ സമാധാനം !!

ഒരുപക്ഷേ ഇപ്പോൾ നീയെന്റെ
അടുത്തില്ലായിരുന്നെങ്കിൽ
ഞാൻ എന്‍റെ വാക്കുകളെ
മൗനത്തിലൊളിപ്പിച്ച്
ചിന്തകൾക്ക് ഭ്രാന്ത് പിടിപ്പിച്ച്‌
ചങ്ങലക്കിടേണ്ടി വന്നേനെ !!

നമ്മൾ പലപ്പോഴും
മൗനത്തിലൊളിപ്പിച്ച
നമ്മുടെ ചിന്തകളും
സ്വപ്നങ്ങളും
എന്നുമൊന്നായിരുന്നതാണ്
നമ്മുടെ ജീവിതത്തിനാധാരം !!

ഈ ഒറ്റത്തുരുത്തിലെ
ചില്ലുകൂട്ടിൽ
ഭയാശങ്കളില്ലാതെ
രണ്ടു സ്നേഹപക്ഷികളായി
ഒതുങ്ങികൂടുമ്പോഴും
ഞാനും നീയും എന്നതിലുപരി
ഇപ്പോഴും നമുക്ക്
നമ്മളായിരിക്കാമല്ലോ

ശ്രീകല തുളസീധരൻ