നെടുമങ്ങാട് താലൂക്കിൽ സപ്ലൈകോ ഹോം ഡെലിവറി ആരംഭിച്ചു

ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസം പകർന്ന് സപ്ലൈകോയുടെ ഹോം ഡെലിവറി പദ്ധതിക്ക് നെടുമങ്ങാട് താലൂക്കിൽ ആരംഭമായി. കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ആദ്യപടിയായി നെടുമങ്ങാട്, ചുള്ളിമാനൂർ, വെമ്പായം സൂപ്പർമാക്കറ്റുകൾ മുഖേനയാണ് ഹോം ഡെലിവറി നടപ്പാക്കുന്നത്. വാട്ട്‌സ്ആപ്പ് നമ്പറിൽ കൃത്യമായി അറിയിച്ചാൽ സാധനങ്ങൾ വീട്ടിൽ എത്തിക്കും. ബിൽ തുകയോടൊപ്പം ഡെലിവറി ചാർജ് ഈടാക്കം. രണ്ടു കിലോമീറ്റർ പരിധിയിൽ 40 രൂപയും അഞ്ചു കിലോമീറ്റർ പരിധിയിൽ 60 രൂപയും 10 കിലോ മീറ്റർ പരിധിയിൽ 100 രൂപയുമാണ് ഡെലിവറി ചാർജായി നൽകേണ്ടി വരിക. സാധനങ്ങൾ വീട്ടിലെത്തിക്കുന്നത് കുടുംബശ്രീ അംഗമാണ്. ബിൽ തുക സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുമ്പോൾ നൽകിയാൽ മതി. ഫോൺ നമ്പർ: സൂപ്പർമാർക്കറ്റ്, നെടുമങ്ങാട്- 9496813742, സൂപ്പർമാർക്കറ്റ്, ചുള്ളിമാനൂർ- 9447892008, സൂപ്പർമാർക്കറ്റ്, വെമ്പായം- 9495244880.

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---