നാരീ ശക്തി - 2018 ലെ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ഇക്കൊല്ലത്തെ നാരീ ശക്തി പുരസ്‌ക്കാരത്തിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. രാജ്യത്ത് വനിതകള്‍ക്ക് നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഈ പുരസ്‌ക്കാരം. വനിതാ ശാക്തീകരണത്തിനായി നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വനിതകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ ബഹുമതി നല്‍കുന്നത്. എല്ലാ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാഷ്ട്രപതിയാണ് നാരീ ശക്തി പുരസ്‌ക്കാരം സമ്മാനിക്കുന്നത്.

ഇക്കൊല്ലത്തെ നാരീ ശക്തി പുരസ്‌ക്കാരത്തിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഒക്‌ടോബര്‍ 31 വരെ സമര്‍പ്പിക്കാം. പുരസ്‌ക്കാരത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ http://www.wcd.nic.in/award   ല്‍ ലഭ്യമാണ്. 

ആവശ്യമായ രേഖകള്‍ സഹിതമുള്ള നാമനിര്‍ദ്ദേശങ്ങള്‍ Deputy Secretary (WD & IC), MWCD, Room No- 632, 6th Floor, Shastri Bhawan, New Delhi- 110001 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്.

സ്വന്തമായി അയയ്ക്കുന്ന നാമനിര്‍ദ്ദേശങ്ങളും പരിഗണിക്കും. സംസ്ഥാന ഗവണ്‍മെന്റുകള്‍ / കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവ ശുപാര്‍ശ ചെയ്യുന്ന വ്യക്തികള്‍ക്ക് പുറമെ സെലക്ഷന്‍ കമ്മിറ്റിക്ക് അവരുടെ ഇഷ്ടപ്രകാരം മറ്റ് വ്യക്തികളേയും പരിഗണിക്കാം. 

പുരസ്‌ക്കാരത്തിനായി ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങള്‍ ഒരു സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച ശേഷം ശുപാര്‍ശയോടെ അന്തിമ തീരുമാനത്തിനായി  ദേശീയ സെലക്ഷന്‍ കമ്മിറ്റിക്ക്  സമര്‍പ്പിക്കും.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment