പ്രളയാശ്വാസം - നബാർഡ് 800 കോടി രൂപ കൂടി നൽകും ;

പ്രളയം മൂലമുണ്ടായ വൻ നാശനഷ്ട്ങ്ങളുടെ പശ്ചാത്തലത്തിൽ നടപ്പു സാമ്പത്തീക വർഷം ഗ്രാമീണ അടിസ്ഥാന സൗകര്യ മേഖലയുടെ പുനർ നിർമ്മാണത്തിനും പുതിയ കാർഷിക വായ്‌പകൾ  നല്കുന്നതിനുമായി നബാർഡ് 800 കോടി രൂപ കേരളത്തിന് അധികമായി അനുവദിച്ചു.

ഗ്രാമീണ   അടിസ്ഥാന സൗകര്യ നിധിക്കു (ആർ.ഐ .ഡി.എഫ്) കീഴിൽ ജലസേചന, കുടിവെള്ള പദ്ധതികൾ,സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ,പാലങ്ങൾ മുതലായ സുപ്രധാന ഗ്രമീണ അടിസ്ഥാന സൗകര്യങ്ങൾ  പുനർനിർമ്മിക്കുന്നതിലേക്കുള്ള തുക നടപ്പുവർഷം 500 കോടിരൂപയിൽ നിന്ന് 900 കോടി രൂപയാക്കി ഉയർത്തിയിട്ടുണ്ടെന്നും നബാർഡ് ചെയർമാൻ

ഡോ .ഹർഷ് കുമാർ ഭൻവാല മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അയച്ച കത്തിൽ വ്യക്തമാക്കി.ദുരിതബാധിരരായ കർഷകർക്ക് കുറഞ്ഞ നിരക്കിൽ പുതിയ കാർഷിക വായ്‌പകൾ നൽകുന്നതിനുള്ള തുക 1,100 കോടി രൂപയിൽ നിന്ന് 1,500 കോടി രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ തുക വിനിയോഗിച്ചു കഴിഞ്ഞാൽ കൂടുതൽ അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന്   ചെയർമാൻ അറിയിച്ചു.

ഇതിന് പുറമെ വെള്ളപ്പൊക്ക ദുരിതബാധിതരായ കർഷകർക്ക് നേരത്തെ അനുവദിച്ചിരുന്ന കാർഷിക വായ്‌പകൾ അഞ്ചു വര്ഷം തിരിച്ചടവ് കാലാവധിയുള്ള  മധ്യകാല വായ്‌പകളാക്കി മാറ്റണമെന്ന സംസ്ഥാനതല ബാങ്കേഴ്‌സ്‌സമിതി തീരുമാനപ്രകാരം സഹകരണ ബാങ്ക്കൾക്കും നബാർഡ് പുനർവായ്‌പ സഹായം ലഭ്യമാക്കും ദുരിതബാധിതരായ കർഷകർക്ക് ഏത്രയും   വേഗത്തിൽ കൃഷി ആരംഭിക്കുന്നതിന് പുതിയ വായ്‌പ നൽകാൻ ബാങ്കുകളെ ഇത് സഹായിക്കും.

 

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ നബാർഡ്  2 .89 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment