ഇന്നത്തെ കാലത്ത് ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്ബോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുവേത് എന്ന ചോദ്യത്തിന് എല്ലാവരും പറയുന്ന ഉത്തരം മുട്ടയെന്നാണ്. അതേസമയം, മുട്ടയെക്കാള്‍ പ്രോട്ടീന്‍ ലഭിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. അവയെ നമ്മുക്ക് നോക്കാം.
1. ബീന്‍സ്..
ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് ബീന്‍സ്. പ്രോട്ടീന്റെയും ഇരുമ്ബിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാമ് ബീന്‍സ്. പാകം ചെയ്ത അരക്കപ്പ് ബീന്‍സില്‍ നിന്ന് 7.3 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. വിറ്റാമിന്‍ സിയും ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.
2.പൊട്ടുകടല..
അരിയുടെയും ചപ്പാത്തിയുടെയും കൂടെ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പൊട്ടുകടല. പൊട്ടുകടലയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയില്‍ കലോറി മൂല്യം കുറവും പ്രോട്ടീന്റെ അളവ് വളരെക്കൂടുതലുമാണെന്നതാണ്.
3. പനീര്‍..
പ്രോട്ടീന്‍ ധാരാളമായി ലഭിക്കുന്ന ഭക്ഷ്യവസ്തുമാണ് പനീര്‍. പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്.
4. പാല്‍ക്കട്ടി..
ഒരൗണ്‍സ് പാല്ക്കട്ടിയില് 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. പാല്ക്കട്ടിയില് പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡി യും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് പാല്‍ക്കട്ടി ദൃഢത നല്കുന്നു.
5. കടലമാവ്.
ധാന്യം പോലെ ഉപയോഗിക്കാവുന്ന പ്രോട്ടീന്‍ കലവറയായ ഭക്ഷ്യവസ്തുവാണ് കടലമാവ്. അതിനാല്‍ സസ്യഭുക്കുകള്‍ക്ക് സ്വീകരിക്കാവുന്ന ഒരു നല്ല ആരോഗ്യ മാതൃകയാണിത്.
6. കോളീഫ്ലവര്‍.
പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ലവര്‍. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരുകപ്പ് കോളീഫ്ലറില്‍ 3 ഗ്രാം പ്രോട്ടീന്‍ കൂടി അടങ്ങിയിരിക്കുന്നു.
7. ചിക്കന്‍..
നിങ്ങള്‍ക്ക് മുട്ട അലര്‍ജിയുണ്ടെങ്കില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും നല്ലമാര്‍ഗമാണ് ചിക്കന്‍. പാചകം ചെയ്ത അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്.
Post a new comment
Log in or register to post comments