മുഖത്തെ കറുത്ത പാടുകള്‍ മാറ്റാം ഈസിയായി

കറ്റാര്‍വാഴ

ചര്‍മരോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ആയുര്‍വേദ മരുന്നുകള്‍ക്ക് ഗണ്യമായ പങ്കുണ്ട് 

മുഖത്ത് ഉള്‍പ്പെടെ നിങ്ങളുടെ ചര്‍മ്മത്തില്‍ നിത്യവും കുറഞ്ഞത് 15 മിനിട്ട് നേരത്തേക്ക് കറ്റാര്‍വാഴ പുരട്ടുന്നത്, സൂര്യന്‍റെ യു.വി. കിരണങ്ങള്‍ മൂലമുണ്ടാകുന്ന മെലാനിന്‍ നിക്ഷേപത്തിന്‍റെ ഉത്പാദനം കുറക്കുവാന്‍ സാധിക്കും.

കറ്റാർ വാഴയുടെ നീര് മുഖത്ത്  പുരട്ടി 15 മിനിറ്റ് മസ്സാജ് ചെയ്യുക.എല്ലാ  രോഗങ്ങളെയും ഭേദപ്പെടുത്താനുള്ള ശക്തിയേറിയ സവിശേഷതകള്‍ക്ക് അറിയപ്പെടുന്ന ഒരു ഔഷധമാണ് കറ്റാര്‍വാഴ.

മഞ്ഞള്‍

ബാക്ടീരിയകള്‍ക്കും നീര്‍ക്കെട്ടിനുമെതിരെ ശക്തമായി പ്രവര്‍ത്തിക്കാനുള്ള സവിശേഷതകളുള്ള മറ്റൊരു പ്രകൃതിദത്ത ചേരുവയാണ് മഞ്ഞള്‍. അതിനാല്‍ മഞ്ഞള്‍ പായ്ക്ക് പുരട്ടുന്നത് സൂര്യാഘാതത്തില്‍നിന്നും ഹൈപ്പര്‍പിഗ്മെന്‍റേഷനില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനുള്ള മഹത്തായ ഒരു മാര്‍ഗമാണ്.നിത്യവും കുറഞ്ഞത് 15 മിനിട്ട് നേരത്തേക്ക് മഞ്ഞൾപൊടി  വെള്ളത്തിൽ കുഴച്ച്  മുഖത്തിടുക 

വീട്ടിലുണ്ടാക്കാവുന്ന മഞ്ഞള്‍ പായ്ക്കുതന്നെ വേണമെന്ന നിര്‍ബന്ധം നിങ്ങള്‍ക്ക് ഇല്ലെങ്കില്‍, ലീവര്‍ ആയുഷ് ആന്‍റി-മാര്‍ക്ക്സ് ടര്‍മെറിക് ഫെയ്സ് ക്രീം പോലെ മഞ്ഞളും കുങ്കുമാദിതൈലവും കൊണ്ട് ആയുര്‍വേദ തത്വങ്ങള്‍പ്രകാരം രൂപപ്പെടുത്തിയിട്ടുള്ള ജൈവമഞ്ഞള്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ക്രീമുകള്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

കുങ്കുമാദി തൈലം

കുങ്കുമാദി തൈലം, എണ്ണ അടിസ്ഥാന ഘടകമായുള്ളതും ധാരാളം ശക്തമായ ഔഷധസസ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തതുമായ ഒരു ആയുര്‍വേദ ലേപനൗഷധമാണ്. ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ പോലുള്ള ചര്‍മപ്രശ്നങ്ങള്‍ കുറയ്ക്കുന്നതില്‍ ഇത് വളരെ ഫലപ്രദമാണ്.നിത്യവും കുറഞ്ഞത് 15 മിനിട്ട് നേരത്തേക്ക് മുഖത്തിടുക 

പാല്‍

 

 

ഒരു പ്രകൃതിദത്ത ചര്‍മശുദ്ധീകരിണിയും ടോണറും ആയി പാല്‍ ഉപയോഗിക്കുന്നതും ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു. ഇതിനു കാരണം, കാച്ചാത്ത പാലില്‍ മെലാനിന്‍റെ ഉല്‍പാദനത്തെ കുറയ്ക്കുവാനും ചര്‍മത്തിലെ ചൊറിച്ചിലും പൊള്ളലും ശമിപ്പിക്കുവാനും ഇരുണ്ട പാടുകള്‍ കുറയ്ക്കുവാനും കഴിവുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്.നിത്യവും കുറഞ്ഞത് 15 മിനിട്ട് നേരത്തേക്ക് പാൽ മുഖത്ത് തേച്ചു പിടിപ്പിക്കുക 

ചന്ദനം

ചര്‍മത്തിന്മേലുള്ള സാന്ത്വനിപ്പിക്കുന്ന ഫലത്തിനും സൂര്യന്റെ യു.വി. രശ്മികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള കഴിവിനും അറിയപ്പെടുന്ന ചന്ദനവും നീര്‍വീക്കത്തിനെതിരെ ശക്തിയായി പ്രവര്‍ത്തിക്കുന്നു.ചന്ദനം വെള്ളത്തിൽ കുഴച്ച് 15  മിനിറ്റ് മുഖത്തിടുക.

 

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ