മുഖക്കുരു മാറ്റാന്‍ നാടന്‍ ചില നാടന്‍ വീട്ടുവൈദ്യം ചെയ്തുനോക്കൂ 

മുഖക്കുരു ഇന്ന് എല്ലാവരുടെയും പ്രധാന പ്രശ്‌നമാണ്. ഫാസ്റ്റ് ഫുഡ് ലൈഫില്‍ ചര്‍മത്തില്‍ ഇത്തരം പ്രശ്‌നം വന്നില്ലെങ്കിലേ തിശയമുള്ളൂ. പല മരുന്നുകളും ക്രീമുകളും ഇതിനുവേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാകാം. എന്നിട്ടും പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ലെങ്കില്‍ ഈ നാടന്‍ വഴികള്‍ ഒന്നു നോക്കൂ.

ആയുര്‍വ്വേദ വഴികളും നാടന്‍ വഴികളും എന്നും ചര്‍മത്തിനും ആരോഗ്യത്തിനും ഗുണം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ധൈര്യമായി നിങ്ങള്‍ക്കിത് സ്വീകരിക്കാം.

മുഖക്കുരു മാറ്റാം

രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അതില്‍ ചെറുനാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയാല്‍ ഇളംചൂടുവെള്ളത്തില്‍ കഴുകാം.

മുഖക്കുരു മാറ്റാം ചെറുനാരങ്ങയുടെ തളിരിലയും മഞ്ഞളും അരച്ച് പേസ്റ്റാക്കി മുഖക്കുരുവില്‍ പുരട്ടുക. അരമണിക്കൂറിനുശേഷം മുഖം കഴുകുക.

മുഖക്കുരു മാറ്റാം

പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുന്നതും മുഖക്കുരു മാറ്റും.

മുഖക്കുരു മാറ്റാം

 തുളസിയിലയും മഞ്ഞളും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുമൂലം ഉണ്ടാകുന്ന കറുത്ത കലകള്‍ മാറികിട്ടും.

മുഖക്കുരു മാറ്റാം

ദിവസവും രാവിലെ ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്‍പ്പാടയില്‍ ചേര്‍ത്ത് പുരട്ടുക. ഉണങ്ങിയാല്‍ ചൂടുവെള്ളത്തില്‍ കഴുകുക.

മുഖക്കുരു മാറ്റാം

ബദാം എണ്ണ ചെറുതായി ചൂടാക്കി ഈ എണ്ണ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക.

 

Recipe of the day

Nov 162021
INGREDIENTS