മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍

മഞ്ഞള്‍ തേച്ച് കുളിയ്ക്കുന്നതും സൗന്ദര്യസംരക്ഷണത്തിനും മറ്റും മഞ്ഞള്‍ ഉപയോഗിക്കുന്നതും ഇന്നോ ഇന്നലേയോ തുടങ്ങിയ കാര്യമല്ല. എന്നാല്‍ ചര്‍മ്മ കാന്തിയ്ക്ക് മഞ്ഞളിനേക്കാള്‍ പ്രിയപ്പെട്ടത് എന്നും കസ്തൂരി മഞ്ഞള്‍ തന്നെയായിരുന്നു. കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഫലം ലഭിയ്ക്കുന്നതാകട്ടെ കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു. ഒരു മുടി പോലും കൊഴിയില്ല, ഉറപ്പുള്ള പരിഹാരംകാരണം അത്രയേറെ പ്രാധാന്യമായിരുന്നു കസ്തൂരി മഞ്ഞളിന് ഉണ്ടായിരുന്നത്. കസ്തൂരി മഞ്ഞള്‍ വലിയ തോതില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. 

കസ്തൂരിമഞ്ഞളിന്‍റെ വ്യാജന്‍ - മഞ്ഞകൂവ കസ്തൂരിമഞ്ഞള്‍ കൃഷി ക്രമേണ അപ്രത്യക്ഷമായതിനാല്‍ വന്യമായ കാടുകളില്‍ വളരുന്ന മഞ്ഞകൂവയെ വിളവെടുപ്പ് കാലത്ത് വെട്ടിയെടുക്കുകയെ വേണ്ടൂ.

കസ്തൂരിമഞ്ഞളിന്‍റെ ഇലയുടെ അടിവശം രോമിലവും വളരെ മൃദുവുമായിരിക്കും. മഞ്ഞക്കൂവയുടെ ഇലയുടെ മദ്ധ്യഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന വൈലറ്റ് രേഖകള്‍ കസ്തൂരി മഞ്ഞളില്‍ ഉണ്ടാവുകയില്ല .

കസ്തൂരിമഞ്ഞളിന് മഞ്ഞ നിറമല്ല അതിനൊരു ക്രീം നിറമാണ്‌. കസ്തൂരിമഞ്ഞളിന്‍റെ പൊടിക്ക് ഇളം ചോക്ലേറ്റ് നിറമാണ്. ഇന്ന് കമ്പോളത്തില്‍ ലഭിക്കുന്ന പകര ഉല്പന്നമായ മഞ്ഞകൂവയുടെ പൊടിക്ക് മഞ്ഞനിറമാണ്

സൗന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്.

കസ്തൂരിമഞ്ഞള്‍പൊടിയും പാല്‍പൊടിയും പനിനീരും കൂടി കലര്‍ത്തി തയ്യാറാക്കിയ കുഴമ്പ് മുഖകാന്തി വര്‍ദ്ധനവിന് ഏറ്റവും അനുയോജ്യമായതാണ്.

മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു.

ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും.

അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്.

കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.

പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു.

.

Recipe of the day

Jul 292021
Ingredients 1 bowl cauliflower