മ്യൂറല്‍ പെയിന്റിങ് പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലാ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കുള്ള മ്യൂറല്‍ പെയിന്റിങ് പരിശീലനത്തിലേക്ക് ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 45നും ഇടയില്‍ പ്രായമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കാഞ്ഞങ്ങാടുള്ള വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേനയാണ് പരിശീലനം നല്‍കുന്നത്.   വെളള കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം കാസര്‍കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍ 04994256162