മോട്ടോർ സൈക്കിളിൽ കൊണ്ടുപോകുന്ന കുഞ്ഞുങ്ങളുടെ സുരക്ഷാ വ്യവസ്ഥകൾക്കുള്ള കരട് നിയമങ്ങൾ

ന്യൂഡൽഹി : മോട്ടോർ വാഹന നിയമത്തിലെ 129 മത് വകുപ്പ്, 09.08.2019-ലെ മോട്ടോർ വാഹന  (ഭേദഗതി) നിയമപ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്. വകുപ്പിലെ രണ്ടാമത്തെ വ്യവസ്ഥ ഇതാണ് - "മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന നാല് വയസ്സിന് താഴെയുള്ള കുട്ടികളുടെ സുരക്ഷയ്ക്കായുള്ള വ്യവസ്ഥകൾ  കേന്ദ്ര ഗവൺമെന്റിന് നിയമങ്ങൾ വഴി നൽകാവുന്നതാണ്".

2021 ഒക്‌ടോബർ 21-ലെ GSR 758(E) പ്രകാരം മന്ത്രാലയം  ഇത് സംബന്ധിച്ച കരട് ചട്ടങ്ങൾ രൂപീകരിച്ചു ശുപാർശ ചെയ്യുന്നു –

1. നാല് വയസ്സിന് താഴെയുള്ള കുട്ടികളെ , മോട്ടോർ സൈക്കിൾ ഓടിക്കുന്ന ആളോട്  ബന്ധിപ്പിക്കുന്നതിന് സുരക്ഷാ ബെൽറ്റുകൾ ഉപയോഗിക്കണം .

2. 09 മാസത്തിനും 4 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടിയായ  യാത്രക്കാരന്റെ (അവന്റെ/അവളുടെ )തലയ്ക്ക് അനുയോജ്യമായ ക്രാഷ് ഹെൽമെറ്റ് ധരിക്കണം അല്ലെങ്കിൽ /  അനുസരിച്ചുള്ള  സൈക്കിൾ ഹെൽമെറ്റ് ധരിക്കണം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്ട് 2016 പ്രകാരം ,ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡം നിർദേശിക്കുന്നത് വരേയ്ക്കും ഇത് പാലിക്കണം

3. 4 വയസ്സ് വരെ പ്രായമുള്ള കുട്ടിയെ പിന്നിൽ ഇരുത്തികൊണ്ടുപോകുന്ന മോട്ടോർസൈക്കിളിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുത്.

ഗസറ്റ് വിജ്ഞാപനത്തിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc2021102601.pdf

Recipe of the day

Nov 162021
INGREDIENTS