മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ: ജില്ലയില്‍ തിങ്കള്‍  (സപ്തംബര്‍13) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പെരിങ്ങോം താലൂക്ക് ആശുപത്രി, ഗവ.യുപി സ്‌കൂള്‍ പൂവഞ്ചാല്‍, മാപ്പിള എല്‍പി സ്‌കൂള്‍ വലക്കായ്, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം, ബോര്‍ഡ് സ്‌കൂള്‍, ചെറുകുന്ന് തറ, ഇരിക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കണ്ണവം യു പി  സ്‌കൂള്‍, വളയല്‍ ശിശുമന്ദിരം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയും മുഴപ്പിലങ്ങാട്  വയോജന വിശ്രമ കേന്ദ്രത്തില്‍ 10 മണി മുതല്‍ 12:30 വരെയും മേലൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1