'എറ്റേര്‍ണല്‍സ്' ട്രെയിലറെത്തി; ചിത്രം ദീപാവലിക്ക് തീയറ്ററുകളില്‍...

മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ഹീറോ ഇതിഹാസ ആക്ഷന്‍ ചിത്രം 'എറ്റേര്‍ണല്‍സ്'(ETERNALS)ന്റെ ട്രെയിലര്‍ എത്തി.
'എറ്റേര്‍ണല്‍സ്' ഈ ദീപാവലി റിലീസായി നവംബര്‍ 5 ന് തീയറ്ററുകളില്‍ എത്തും.


സാഹസികത നിറഞ്ഞ ഇതിഹാസ ആക്ഷന്‍ ചിത്രം, MCU യുടെ നാലാം ഘട്ടത്തിലെ മൂന്നാമത്തെ ചിത്രമാണിത്.
ഈ ഇംഗ്ലീഷ് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും മൊഴിമാറ്റി റിലീസ് ചെയ്യും.


അക്കാദമി അവാര്‍ഡ് ജേതാവ് ക്ലോഷാവോ ആണ് 'എറ്റേര്‍ണല്‍സ്' സംവിധാനം ചെയ്യുന്നത്.