മിൻസ്ഡ് മീറ്റ് നിറച്ച കാബേജ് റോൾസ്

ചേരുവകൾ

1. കാബേജ് 10 ഇല 
2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ 
3. വിനാഗിരി ഒരു ചെറിയ സ്പൂൺ 
4. കോൺഫ്ളവർ അര വലിയ സ്പൂൺ 
5. സോയാസോസ് അര വലിയ സ്പൂൺ 
6. ഉപ്പ് പാകത്തിന് 
7. എണ്ണ രണ്ടു വലിയ സ്പൂൺ 
8. ഇഞ്ചി രണ്ടു കഷണം ചെറുതായി അരിഞ്ഞത് 
9. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു വലിയ സ്പൂൺ 
10. പച്ചമുളക് മൂന്ന്, ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന രീതി

1. വെള്ളം തിളപ്പിച്ച് അതിൽ അൽപം എണ്ണയൊഴിച്ച്, അതിൽ കാബേജ് ഇലയിട്ടു തിളപ്പിച്ചു വാട്ടിയെടുക്കുക 

2. ∙ മിൻസ് ചെയ്ത ഇറച്ചി മൂന്നാമത്തെ ചേരുവ ചേർത്തിളക്കി അര മണിക്കൂർ വയ്ക്കുക. 

3. ∙ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റിയശേഷം മിൻസ്ഡ് മീറ്റ് ചേർത്തിളക്കി നന്നായി വഴറ്റി വേവിക്കുക 

4. ∙ വേവിച്ച ഇറച്ചി 10 ഭാഗങ്ങളാക്കുക 

5. ∙ ഓരോ ഭാഗവും ഓരോ കാബേജ് ഇലയിൽ പൊതിഞ്ഞു 15 മിനിറ്റ് ആവിയിൽ വേവിച്ചശേഷം വിളമ്പാനുള്ള പാത്രത്തിലാക്കി വയ്ക്കുക. 

6. ∙ സോസ് തയാറാക്കാൻ ആറാമത്തെ ചേരുവ യോജിപ്പിച്ച് കോൺഫ്ളവർ കലക്കിയതും ചേർത്തിളക്കി അടുപ്പിൽ വച്ചു തിളപ്പിച്ചു കുറുക്കണം. 

7. ∙ ഇതു കാബേജ് റോൾസിനും മുകളിൽ ഒഴിച്ചു ചൂടോടെ വിളമ്പുക 

Fashion

Sep 52020
കണ്ണിനടിയില്‍ പടരുന്ന കറുപ്പ് സൗന്ദര്യമുള്ള മിഴികളുടെ തിളക്കം കെടുത്തുന്നു. ഇതിന് കാരണങ്ങള്‍ പലതാണ്.

Recipe of the day

Sep 132020
ചേരുവകൾ 1. ദശ കട്ടിയുള്ള മീന്‍ വലിയ കഷ്ണമാക്കിയത് അര കിലോ 2. പുളിയില മൂന്ന് കപ്പ് 3. തേങ്ങ ചിരകിയത് ഒരു കപ്പ് 4. ജീരകം കാൽടീസ്പൂൺ