മികച്ച ഓഫറുമായി ബിഎസ്എൻഎൽ : ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് 5GB Free Data

 സർക്കാർ ടെലികോം കമ്പനിയായ BSNL തന്‍റെ എതിരാളികളായ വന്‍കിട കമ്പനികളുമായി കടുത്ത മത്സരത്തിനുള്ള പൂര്‍ണ്ണ തയ്യാറെടുപ്പുകള്‍ നടത്തിയിരിയ്ക്കുകയാണ്. 

 അതായത്, റിലയൻസ് ജിയോ, എയർടെൽ  വോഡഫോൺ ഐഡിയ  എന്നീ ടെലികോം കമ്പനികള്‍  അടുത്തിടെ  അവരുടെ പ്ലാനുകളുടെ  വില വര്‍ദ്ധിപ്പിച്ചിരുന്നു.  എന്നാല്‍,B S N L തങ്ങളുടെ പ്ലാനുകളുടെ വിലയിൽ യാതൊരു  മാറ്റവും  വരുത്തിയിട്ടില്ല.എന്നാല്‍,   BSNL ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള യാതൊരു അവസരവും വിട്ടുകളയാന്‍ തയ്യാറല്ല.  

പുതുവര്‍ഷത്തില്‍   ഉപയോക്താക്കൾക്കായി തികച്ചും അതിശയിപ്പിക്കുന്ന ഒരു  സ്പെഷ്യല്‍  ഓഫറുമായി  എത്തിയിരിയ്ക്കുകയാണ് BSNL. ഈ ഓഫറിന് കീഴില്‍   തിരഞ്ഞെടുക്കപ്പെട്ട  ചില ഉപയോക്താക്കൾക്ക് 5G B High Speed Data തികച്ചും സൗജന്യമായി  ലഭിക്കും.  എന്നാൽ ഇതിനായി ഉപയോക്താക്കൾ ചില നിബന്ധനകൾ  അംഗീകരിക്കേണ്ടതുണ്ട്.30 ദിവസത്തേക്ക് സൗജന്യ ഡാറ്റയാണ്  (Free Data) ബിഎസ്എൻഎൽ  (BSNL) നൽകുന്നത്
ചില പ്രത്യേക ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് സൗജന്യ ഡാറ്റ നൽകുമെന്നാണ്   BSNL  നടത്തിയിരിയ്ക്കുന്ന  പ്രഖ്യാപനം.  ഈ ഓഫറിന് കീഴിൽ,  ചില  തിരഞ്ഞെടുക്കപ്പെട്ട  ഉപയോക്താക്കൾക്ക് ഒരു മാസം മുഴുവൻ 5 ജിബി സൗജന്യ ഹൈ സ്പീഡ് ഡാറ്റയുടെ  ( 5 GB Free High Speed Data) സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.

എന്നാൽ,  ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍  ഉപയോക്താക്കൾക്ക് കമ്പനിയുടെ ചില പ്രത്യേക  നിബന്ധനകൾ അംഗീകരിക്കേണ്ടതുണ്ട്.  എങ്കിൽ മാത്രമേ സൗജന്യ ഡാറ്റ ഓഫർ ലഭ്യമാകൂ.  

പുതുവർഷത്തിൽ ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ നൽകുന്ന ഒരു ക്യാമ്പയിൻ BSNL  അതിന്‍റെ  ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ ഒരു പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഈ ക്യാമ്പയില്‍ പങ്കെടുക്കുന്ന ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് സമ്മാനമായി സൗജന്യ ഡാറ്റ ലഭിക്കും.  

#SwitchToBSNL എന്ന പേരിലാണ് കമ്പനി  ക്യാമ്പയിൻ ആരംഭിച്ചിരിയ്ക്കുന്നത്‌.   ഈ പ്രചാരണത്തിന് കീഴിൽ, മറ്റ് ടെലികോം കമ്പനികളുടെ ഉപയോക്താക്കൾ BSNL തിരഞ്ഞെടുത്താല്‍  അവർക്ക് ഒരു മാസത്തേക്ക് 5 ജിബി സൗജന്യ ഡാറ്റ  (5GB Free Data)  ലഭിക്കും. അതായത്, നിങ്ങൾ ഒരു വോഡഫോൺ, എയർടെൽ അല്ലെങ്കിൽ ജിയോ ഉപയോക്താവാണെങ്കിൽ, നിങ്ങള്‍,  നിങ്ങളുടെ നമ്പർ BSNL-ലേക്ക് പോർട്ട് ചെയ്യുകയാണെങ്കിൽ മാത്രമേ നിങ്ങൾക്ക് കമ്പനിയുടെ ഈ ഓഫർ ലഭിക്കൂ...  5GB High 5G B High Speed Data