മേട വിഷു 

ഹിന്ദുക്കളുടെ നവവത്സരം ആരംഭിക്കുന്നത് മേടവിഷുവിനാണ് .അതുകൊണ്ടാണ് മേടവിഷു ഒരുവിശേഷദിവസമായി ആഘോഷിക്കുന്നത് .കേരളത്തിലെ കാർഷികോത്സവംകൂടിയാണ് കേരളത്തിലെ പ്രധാന വിളവെടുപ്പ് വിഷുവിനാണ് മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത് . ലോകത്ത്‌ എവിടെയായാലും മലയാളി മറക്കാതെ ആഘോഷിക്കുന്നു.ഒരു വർഷത്തെ  ഫലമാണ് വിഷുഫലം

വിഷുവിനായി നാട് ഒരുങ്ങുമ്പോൾ  കണിക്കൊന്നകളും പൂത്തുതുടങ്ങും വേനലിൽ സ്വർണ്ണത്തിന്റെ  നിധി ശേഖരം തരുന്ന വൃക്ഷം  എന്നാണ് കൊന്നകളെപ്പറ്റി പുരാണത്തിൽ പറയുന്നത് .

ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണിയാണ് വിഷുക്കൈനീട്ടം  വിഷുസദ്യ വിഷുക്കളി ഇവയെല്ലാമാണ്  പ്രധാന ആഘോഷം .
.

                                                                                                                                                                                               

ഒരു രാശിയിൽനിന്നും  അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നു  ഇതിനെ സംക്രാന്തി എന്നാണ്  പറയുന്നത്  രാത്രിയും പകലയും  തുല്യമായി വരുന്ന ദിവസം മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിന് തുലാവിഷുവും

.മറ്റൊരു ഐതീഹ്യം : നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്.

വിഷുക്കണി ഒരുക്കുന്നത് മുതിർന്നവരാണ് കുട്ടികളെ ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി പുറകില്നിന്നു കണ്ണുപൊത്തിക്കൊണ്ടുപോയാണ്‌  കണി കാണിക്കുന്നത്. 

വിഷുക്കൈനീട്ടം വര്ഷം മുഴുവനും സമ്പൽ സമൃദ്ധി ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത് ഓണ സദ്യ പോലെ വിഷുസദ്യയും പ്രധാനമാണ്