മാറ്റിവെച്ച ടെസ്റ്റ് മത്സരം പരമ്പരയുടെ ഭാഗമായി നടത്തില്ലെന്ന് സൗരവ് ഗാംഗുലി

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം മത്സരം ഈ പരമ്പരയുടെ ഭാഗമായി നടത്തില്ലെന്ന് സൗരവ് ഗാംഗുലി. മാറ്റിവെച്ച ടെസ്റ്റ് മത്സരം റദ്ദാക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. അടുത്ത വര്‍ഷം മാറ്റിവെച്ച ടെസ്റ്റ് നടക്കുമ്പോൾ ഒരെറ്റ ടെസ്റ്റായി ഇത് നടത്തുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍  ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ താരങ്ങള്‍ എല്ലാം ഭയപ്പെട്ടെന്നും അതാണ് ടെസ്റ്റ് മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഫിസിയോ യോഗേഷ് പര്‍മാറുമായി എല്ലാവരും അടുത്ത ഇടപഴകിയിരുന്നെന്നും അത്കൊണ്ട് താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതിന് അവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1