മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന''തമ്പാച്ചി "ചിത്രീകരണം തുടങ്ങി

രാഹുല്‍ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തമ്പാച്ചി' എന്ന സിിമയുടെ ചിത്രീകരണം കൊല്ലം പെരുമണില്‍ ചിത്രീകരണം ആരംഭിച്ചു.

സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, വിജയ സി സേനന്‍, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആര്‍ അമ്പാടി നിര്‍വ്വഹിക്കുന്നു.

സുമേഷ് സദാനന്ദ് എഴുതിയ വരികള്‍ക്ക് ജോബി ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- അയൂബ് ഖാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലൂമിനാര്‍ ഫിലിം അക്കാദമി, പ്രൊജക്റ്റ് ഡിസൈനര്‍- എന്‍ എസ് രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാലചന്ദ്രന്‍ മഞ്ചാടി, കല- ശില അനില്‍, മേക്കപ്പ്- സിനി ലാല്‍, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ് വെല്‍, സ്റ്റില്‍സ്- റംസീന്‍ ബാവ, ഡിസൈന്‍- അനുലാല്‍, അസോസിയേറ്റ് ഡയറക്ടര്‍- സലീഷ് ദേവ പണിക്കര്‍, രാഹുല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷജീര്‍ അഴീക്കോട്