മഞ്ഞിൽ പൊതിഞ്ഞ ഹിമാചൽ മലകളിലെ ഗ്രാമങ്ങളിലേക്കൊരു യാത്ര പോയാലോ ?

എന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഹിമാചലിലേക്കു പോകണമെന്നുള്ളത്. എല്ലാ അവധികാലത്തും ഞാൻ ആഗ്രഹിക്കാറുള്ളതാണ്. പുതു വർഷത്തിൽ പുത്തൻ യാത്രാ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി   ഇതാ ഹിമാചലിലെ സ്വപ്ന ഗ്രാമങ്ങളിലേക്ക്‌bഒരു യാത്ര പോകാം എന്ന്   ഞാനും എന്റെ സുഹൃത്തുക്കളും തീരുമാനിച്ചു.   ട്രെയ്‌നിലായിരുന്നു യാത്ര  അങ്ങനെ ഞങ്ങൾ ഹിമാലയ സാനുക്കളിൽ എത്തി. ധാരാളം യാത്രികർ ഉണ്ടായിരുന്നു അവർ പരസ്പരം  
 സംസാരിക്കുന്നത്‌ കേട്ട് . ഹിമാചലിന്റെ ഉള്ളറകളിലേക്ക് യാത്രചെയ്താൽ സ്വപ്നതുല്യമായ കാഴ്ചകൾ ആസ്വദിക്കാം. ഹിമവാന്റെ മടിത്തട്ടിലെ കാഴ്ചകൾ കാണണമെങ്കിൽ ഹിമാചലിലെ ഏറ്റവും സുന്ദരവും മായികവുമായ ചില ഗ്രാമങ്ങളിലേക്ക് എത്തിച്ചേരണം.അങ്ങനെ ഞങ്ങൾ ഹിമാലയത്തിലെ തോഷ്  ഗ്രാമത്തിലേക്ക്  യാത്ര തിരിച്ചു.

തോഷ്

മഞ്ഞുവീഴ്ചയുള്ള കൊടുമുടികൾക്കും ചിതറിക്കിടക്കുന്ന പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കും കുറുകെയാണ് തോഷ് ഗ്രാമം. ടൂറിസം തന്നെയാണ് ഗ്രാമീണരുടെ പ്രധാന വരുമാനമാര്‍ഗം. ആപ്പിൾ തോട്ടങ്ങളും പച്ചപ്പുൽ മേച്ചിൽപ്പുറങ്ങളുമുള്ള ഗ്രാമം, കൂടാതെ കഞ്ചാവ് തോട്ടങ്ങൾക്ക് പ്രശസ്തമാണ് തോഷ്. ഇവിടെ വിനോദസഞ്ചാരം അതിവേഗം വളരുന്നതിനാൽ, നിരവധി അതിഥി മന്ദിരങ്ങളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. ഗ്രാമത്തിൽ താമസ സൗകര്യവും ലഭ്യമാണ്. ഒന്നിനൊന്ന് മനോഹരമായ സ്ഥലങ്ങൾ. പല ആകൃതിയിലും നിറങ്ങളിലും ഉള്ള പാറക്കെട്ടുകളും പർവ്വതനിരകളും.തോഷ് താഴ്വരയിലെ കാഴ്ചകളെല്ലാം മതിയാവോളം കണ്ട് മഞ്ഞുമലകൾ താണ്ടി മലാന താഴ്വരയിലെത്തി.

മലാന

2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ‌‌‌‌വരയിലെ ഒരു പുരാതന ഏകാന്ത ഗ്രാമമാണ് മലാന.  പാർവതി താഴ്‌വരയ്ക്കും കുളു മലനിരകൾക്കും ഇടയിലുള്ള മലാന, ശാന്തവും സുന്ദരവുമാണ്. പുറംലോകത്തിന്റെ ബഹളങ്ങളൊന്നും ഇവിടെയെത്തുന്നില്ല. മലനിരകളിൽ നിന്നു മഞ്ഞിന്റെ തണുപ്പ് കോരിയെടുത്തു വീശുന്ന കാറ്റ്, കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുന്നു.ഈ ഗ്രാമത്തിനടുത്തുള്ള ഒരു റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്. ഈ ഗ്രാമത്തിലെ ദൈവം ജമലൂവാണ്. പരമ്പരാഗത സംസ്‌കാരം പകര്‍ന്നു നല്‍കിയ കഞ്ചാവുവലി അവര്‍ക്ക് ഒരു അനുഷ്ഠാനമാണ്.ഗ്രാമവാസികള്‍ സ്വയം തിരഞ്ഞെടുത്ത ഭരണസമിതിയും അവര്‍ നടപ്പാക്കുന്ന നിയമങ്ങളുമേ ഈ ഗ്രാമവാസികള്‍ അനുസരിക്കുകയുള്ളൂ. പുറമെ നിന്നുള്ളവരെ കണ്ടാല്‍ അവര്‍ ഭയന്ന് ഓടിയൊളിക്കും.അടുത്തതായി ഹിമാചലിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ധങ്കർ.ഭക്ഷണമൊക്കെ കഴിഞ്ഞ് രാവിലെ തന്നെ താബോയ്ക്കു വിട പറഞ്ഞു. സ്പിതി നദിയുടെ തീരത്തുകൂടിത്തന്നെയാണ് തുടർന്നുള്ള യാത്ര. ഒന്നിനൊന്ന് മനോഹരമായ സ്ഥലങ്ങൾ. പല ആകൃതിയിലും നിറങ്ങളിലും ഉള്ള പാറക്കെട്ടുകളും പർവ്വതനിരകളും.കാസക്കുള്ള റോഡിൽ നിന്നും ഇടക്ക് വലത്തോട്ട് തിരിഞ്ഞു അൽപം മുകളിലേക്ക് യാത്ര ചെയ്താൽ ധങ്കർ മൊണാസ്ട്രി എത്തും

ധങ്കർ

ഹിമാചലിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നയിടമാണ് ധങ്കർ. ബുദ്ധ ഭഗവാന്റെപേരിൽ അറിയപ്പെടുന്ന ശങ്കർ ഗോമ്പ പ്രശസ്തമാണ്. സ്പിതി താഴ്‌വരയിലെ ഏറ്റവും ആകർഷകമായ ഗ്രാമമാണിത്.ധൻകറിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ധങ്കർ മൊണാസ്ട്രിയും കോട്ടയും ബൈക്ക് റൈഡേഴ്സിന്റെ പ്രിയപ്പെട്ട ലൊക്കേഷനാണ്. സ്പിതി താഴ്‌വരയിലെ തണുത്ത മരുഭൂമിയിലാണ് ധങ്കർ സ്ഥിതി ചെയ്യുന്നത്. ധൻകറിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ധങ്കർ മൊണാസ്ട്രിയും കോട്ടയും ബൈക്ക് റൈഡേഴ്സിന്റെ പ്രിയപ്പെട്ട ലൊക്കേഷനാണ്. സ്പിതി താഴ്‌വരയിലെ തണുത്ത മരുഭൂമിയിലാണ് ധങ്കർ സ്ഥിതി ചെയ്യുന്നത്. കുന്നുകളിൽ ഒരു പാത്രത്തിന്റെ ആകൃതിയിലുള്ള ഘടന പോലെയാണ് ഇവിടം കാണപ്പെടുന്നത്. 
പഴയ ധങ്കർ വീടുകളും കോട്ടകളുമെല്ലാം പർവതങ്ങളിൽ നിന്ന് നേരെ ഉയർന്നുവന്നതുപോലെ തോന്നും.ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന 100 സ്ഥലങ്ങളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ട ധങ്കർ കോട്ടയുടെ കാഴ്ച ആകർഷകമാണ്.ധങ്കർ എന്ന ചെറുഗ്രാമത്തിന്റെ ഒരറ്റത്തായി കിഴുക്കാം തൂക്കായ മലഞ്ചെരുവിൽ പല നിലകളിലായി നൂറ്റാണ്ടുകൾക്കു മുൻപ് പണിത മൊണാസ്ട്രി. ചുറ്റുമുള്ള ഭൂപ്രകൃതിയും, മൊണാസ്ട്രിയുടെ അരികിൽ നിന്നും താഴേക്കള്ള കാഴ്ചയുമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. അതുകൊണ്ട് മൊണാസ്ട്രിയുടെ അകത്തു കയറാതെ ഞാൻ പുറംകാഴ്ചകൾ കണ്ട് ചുറ്റിത്തിരിഞ്ഞു.അടുത്തുള്ള കുന്നിൻ മുകളിൽ നിരനിരയായി കണ്ട ഭംഗിയുള്ള മൺ തൂണുകൾ പ്രകൃതിയുടെ കരവിരുത് വിളിച്ചു പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളിലായി കാറ്റും മഞ്ഞും കൊണ്ട് രൂപപ്പെട്ടവയാകാം അവയെല്ലാം. ധങ്കറിൽ നിന്നും ഞങ്ങൾ യാത്ര തുടർന്നു ,ബിർ ഗ്രാമത്തിലെത്തി. 
 

ബിർ

ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഹിമായലൻ ഗ്രാമമാണ് ബിർ. വർഷം മുഴുവനും റോസാപ്പൂക്കൾ കാണാനാകും എന്നതാണ് പ്രധാന ആകർഷണം. ഇവിടെയെത്തിയാൽ ജോഗീന്ദർനഗർ-പത്താൻകോട്ട് നാരോ ഗേജ് ട്രെയിനിൽ സവാരി നടത്താം. അല്ലെങ്കിൽ തേയിലത്തോട്ടങ്ങളിൽ സമയം ചെലവഴിക്കാം. ആത്മീയ പഠനത്തിന്റെയും ധ്യാനത്തിന്റെയും ഒരു പ്രധാന കേന്ദ്രം കൂടിയാണ് ബിർ.

പച്ച വിരിച്ച താഴ്വാരങ്ങൾ, മഞ്ഞുപുതച്ച മലമടക്കുകൾ ,എല്ലാത്തിനും താഴെ നിരന്നൊഴുകുന്ന പിൻ നദി; എല്ലാം കണ്ട് മനോഹരമായ യാത്ര. എത്ര ചിത്രങ്ങൾ പകർത്തിയാലും മതിയാവാത്ത പ്രകൃതി ഭംഗി. വംശനാശ ഭീഷണി നേരിടുന്ന ഹിമപ്പുലി (Snow leopard) , ibex എന്ന ഒരു തരം കാട്ടാട് എന്നിവയുടെ ആവാസ കേന്ദ്രമാണ് പിൻവാലി നാഷണൽ പാർക്ക്.

പിന്‍വാലി

ആകാശം മുട്ടുന്ന പര്‍വ്വതങ്ങള്‍, ആഴം കാണാനാവാത്തത്ര താഴ്ചയുള്ള താഴ്‌വരകള്‍, പച്ചപ്പിന്റെ മറ്റൊരിടത്തും കണാത്ത അപൂര്‍വ്വ കാഴ്ചകള്‍, തണുത്തുറഞ്ഞു കിടക്കുന്ന മരുഭൂമി.പറഞ്ഞു വരുന്നത് ഭൂമിയിലെ ഒരു സ്വര്‍ഗ്ഗത്തെക്കുറിച്ചാണ്. ലഹൗലും സ്പിതിയും മാത്രമാണ് ഹിമാചലില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ എന്നു വിശ്വസിക്കുന്നവര്‍ക്കൊരു മറുപടി കൂടിയാണ് പിന്‍വാലി എന്ന സ്ഥലം. പ്രകൃതിയുടെ മനോഹാരിയതും അത്ഭുതങ്ങളും ഇത്ര നന്നായി ഒരുക്കിയിരിക്കുന്ന ഇവിടം ഹിമാചല്‍ സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും യാത്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരിടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടാത്ത പിന്‍വാലിയുടെ വിശേഷങ്ങള്‍.

എല്ലുകള്‍ പോലും കട്ടിയാകുന്ന കൊടും തണുപ്പുള്ള സ്ഥലമാണ് പിന്‍വാലി. അതിനാല്‍ തന്നെ കണുപ്പുകാലങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

അൽപസമയം ആ മനോഹരമായ കുന്നിൻ ചെരുവിൽ ചുറ്റിക്കറങ്ങിയ ശേഷം ഞങ്ങൾ വന്ന വഴിയേ തിരികെ പോന്നു. പിൻവാലിയിൽ കുറച്ചു കൂടി മുന്നോട്ട് സഞ്ചരിച്ച് മുദ് ഗ്രാമം വരെ പോകേണ്ടതായിരുന്നു എന്ന് പിന്നീട് എനിക്കു തോന്നി. അവിടേക്ക് പോകാതിരുന്നതിൽ ചെറിയ നിരാശയുണ്ട്…. സാരമില്ല, ഇനിയൊരിക്കലാവാം.