മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.  മുന്‍ വര്‍ഷത്തെ അതേ നിരക്കില്‍ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതാണ്.  മുഴുവന്‍ പരമ്പാരഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധന യാനങ്ങളെയും ഉള്‍പ്പെടുത്തുന്നതിലേക്കായുളള അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷാ ഫോറവും അനുബന്ധരേഖകളും ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450779

Recipe of the day

Jul 292021
Ingredients 1 bowl cauliflower