പുരൈട്ച്ചി തലൈവൻ  എം ജി ആർ  വീണ്ടും നായകനാവുന്നു

          തമിഴ്നാട്  മുൻ മുഖ്യമന്ത്രിയും  പ്രശസ്ത സിനിമ  നടനുമായ  എംജി  രാമചന്ദ്രൻ (MGR ) വീണ്ടും നായകനാവുന്നു .വേലു ഫിലിം ഇന്റെർനാഷനലിന്റ ബാനറിൽ  ഡോ.ഐ .ശ്രീ ഗണേഷ് നിർമ്മിച്ച് , എം അരുൾ മൂർത്തി  സംവിധാനം  ചെയ്യുന്ന  ആഫ്രിക്കാവിൽ രാജു  എന്ന പുതിയ ആനിമേഷൻ ചിത്രത്തിലാണ്  എംജി ആർ  മൂന്നുപതിറ്റാണ്ടുകൾക്കു ശേഷം നായകനാവുന്നത് .അദ്ദേഹത്തിന്റ 101- ജന്മദിനത്തിൽ  നടന്ന ചടങ്ങിലാണ് ചിത്രത്തിന്റ പ്രെഖ്യാപനം  മുണ്ടായത് . ചെന്നയിൽ നടന്ന ചിത്രത്തിന്റ പൂജയിൽ പ്രശസ്ത നടന്മാരായ രജനികാന്തും ,കമലാഹാസനം  മുഖ്യ അതിഥികളായിരുന്നു,എം ജി ആർ ഇന്റ സൂപ്പർ ഹിറ്റ് ചിത്രമായ ഉലകം ചുറ്റും വലിബാനിലെ രാജു എന്ന കഥാപാത്രം മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിക്കണം  എന്ന ആഗ്രഹം ബാക്കിയാക്കിയാണ്  അദ്ദേഹം കാലയവനികക്കുള്ളിൽ മറഞ്ഞത് . 1956 -ൽ എം ജി ആർ  നിർമ്മിച്ച് സംവിധാനം ചെയ്ത  നാടോടിമന്നൻ എന്ന ചിത്രം 2006  ഇൽ  തമിഴ് നാട്ടിൽ വീണ്ടും പ്രദര്ശിച്ചപ്പോൾ 14  ആഴ്ച്ചയും ചിത്രം ഹൗസ്ഫുൾ ആയിരിന്നു .എം ജി ആർ ഇന്റ 101 പിറന്നാൾ ആഘോഷങ്ങളുടെ  ഭാഗമായി ജനുവരി  17  വിദ്യഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ പൊതു അവധി  നൽകിയിരുന്നു ,ഇപ്പോഴും താരമൂല്യം ഒട്ടും കുറയാത്ത പുരൈട്ച്ചി തലൈവർ  എന്ന മരത്തൂർ ഗോപാല രാമചദ്രന്റ  പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ്   തമിഴ് ലോകം 

Story by Manu.K

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment