ലൂക്കോസ് സംവിധാനം ചെയ്ത 'പക' എന്ന ചിത്രം ടൊറന്റോ ഇന്റര്‍നാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു

കൊച്ചി: വയനാടിന്റെ പശ്ചാത്തലത്തില്‍ നിധിന്‍ ലൂക്കോസ് സംവിധാനം ചെയ്ത 'പക' എന്ന ചിത്രം ടൊറന്റോ ഇന്റര്‍നാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
'മൂത്തോന്‍', 'ജല്ലിക്കട്ട്' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊറന്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്.
പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഏറെ ശ്രദ്ധേയമായ 'അമ്പിളി' എന്ന ചിത്രമുള്‍പ്പടെ നിരവധി ചിത്രങ്ങളുടെ സൗണ്ട് എഞ്ചിനിയറുമായ നിധിന്‍ ലൂക്കോസിന്റെ ആദ്യ ചിത്രമാണ് 'പക' (River of Blood).
നാല്‍പ്പത്തിയാറാമത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡിസ്‌ക്കവറി വിഭാഗത്തിലാണ് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വേള്‍ഡ് പ്രീമിയറാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. നവാഗത സംവിധായകരുടേയും, മറ്റു സംവിധായകരുടെ രണ്ടാം ചിത്രവുമാണ് ഡിസ്‌ക്കവറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങള്‍ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ പ്രമേയം.
പുനെ പിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം ഹോളിവുഡ് ചിത്രങ്ങളിലടക്കം ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളില്‍ ശബ്ദസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം, ഒരു ഉറങ്ങുന്ന സ്വപ്നമായിരുന്നുവെന്ന് നിധിന്‍ വ്യക്തമാക്കി.
ഒരപ്പ് എന്ന വയനാട്ടിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ചിത്രീകരിച്ച 'പക' എന്ന ചിത്രം ഇന്നെത്തി നില്‍ക്കുന്നത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ്.

ബേസില്‍ പൗലോസ്, നിധിന്‍ ജോര്‍ജ്, വിനീതാ കോശി, അഭിലാഷ് നായര്‍, ജോസ് കിഴക്കന്‍, അതുല്‍ ജോണ്‍, മറിയക്കുട്ടി, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകാന്ത് കമ്പോത്തുവാണ് ഛായാഗ്രാഹകന്‍. സംഗീതം ഫൈസല്‍ അഹമ്മദ്.
അനുരാഗ് കശ്യപ്, രാജ് രചകൊണ്ടെ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1