ജൂലൈ 27 -28 ന്  നൂറ്റാണ്ടിലെ  ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്ര ഗ്രഹണം.

ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു നിൽക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം ഈ മാസം 27 -28  ന്  നടക്കും. ഭൂമി സൂര്യനും ചൊവ്വയ്ക്കും ഇടയിലെത്തുമ്പോഴാണ് ഗ്രഹണം നടക്കുക. ഭൂമിയോടു അടുത്തെത്തുന്ന ചൊവ്വ സാധാരണയിൽ കവിഞ്ഞ പ്രകാശത്തോടെ ജൂലൈ അവസാനം വരെ പുലർവേളകളിൽ ദൃശ്യമാകും. ജൂലൈ 27 -28  ന് ഭൂമിയുടെ അടുത്ത് നിലകൊള്ളുന്ന ചൊവ്വയെ വളരെ എളുപ്പത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും.
എന്നാൽ ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത് ഈ മാസം 31 നായിരിക്കും.

ശരാശരി രണ്ട് വർഷവും, രണ്ട് മാസത്തേയും ഇടവേളയിലാണ് ചൊവ്വ ഭൂമിയുടെ എതിർ ദിശയിൽ ഏറ്റവും അടുത്തെത്തുന്നത്. ഏകദേശം 60 ,000 വർഷത്തിനിടയിൽ 2003  ആഗസ്റ്റിലാണ് ചൊവ്വയും ഭൂമിയും ഇതിന്‌ മുമ്പ് ഏറ്റവും അടുത്തെത്തിയത്. അന്നത്തെതിനേക്കാൾ കൂടുതൽ പ്രകാശത്തിൽ ഈ മാസം 31  ന് ചൊവ്വയെ കാണാനാകും.


 

ജൂലൈ 27  ന്  ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 11  മണി 54 മിനിറ്റിന് ഭാഗിക ചന്ദ്ര ഗ്രഹണം ആരംഭിക്കും. ഭൂമിയുടെ നിഴൽ ക്രമേണ ചന്ദ്രനെ മൂടുന്നതോടെ പൂർണ്ണ ഗ്രഹണം ജൂലൈ 28 പുലർച്ചെ ഒരു മണിക്ക് തുടങ്ങും. തുടർന്ന് 2 മണി  43  മിനിറ്റ്  വേറെ സമ്പൂർണ്ണ ചന്ദ്ര ഗ്രഹണം നീണ്ട് നിൽക്കും. ഭൂമിയുടെ നിഴലിൽ നിന്ന് ചന്ദ്രൻ ക്രമേണ പുറത്തു വരുന്നതോടെ ജൂലൈ 28  ന് പുലർച്ചെ 3  മണി 49 മിനിറ്റിന് ഗ്രഹണം അവസാനിക്കും.

ഈ ഗ്രഹണത്തിൽ ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ കുറഞ്ഞ വേഗതയിലായിരിക്കും സഞ്ചരിക്കുക. ഇതാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പൂർണ്ണ ചന്ദ്രഗ്രഹണമാക്കി മാറ്റുന്നത്.
ഇതിനു മുമ്പ് ഇത്തരത്തിൽ ദീർഘനേരത്തെ പൂർണ്ണ ചന്ദ്ര ഗ്രഹണങ്ങൾ നടന്നിട്ടുള്ളത് 2000 ജൂലൈ 16 നും ( 1 മണിക്കൂർ 46  മിനിറ്റ്) 2016  ജൂൺ 15  നുമാണ് ( 1  മണിക്കൂർ 43  മിനിറ്റ്).       

ഗ്രഹണം മുഴുവനായും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ദൃശ്യമായിരിക്കും. ഓസ്ട്രേലിയ, ഏഷ്യ, വടക്കൻ ഭാഗങ്ങൾ ഒഴികെയുള്ള റഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്കയുടെ കിഴക്കൻ ഭാഗങ്ങൾ, അന്റാർട്ടിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും.
 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി