ഇടതുമുന്നണി യോഗം ഇന്ന്; ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് എല്‍ ഡി എഫ് യോഗം ചേരും. സീറ്റ് വിഭജനം ഉള്‍പ്പടെയുളള എല്‍ ഡി എഫിലെ പാര്‍ട്ടികള്‍ തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ മുതല്‍ ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച്ച സി പി എമ്മിന്റെയും സി പി ഐയുടെയും സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായില്ലെന്നാണ് അറിയുന്നത്. ഇന്നു ചേരുന്ന എല്‍ ഡി എഫ് നേതൃയോഗത്തില്‍ പൊതുകാര്യങ്ങളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും മുന്നണി കടക്കും. തങ്ങള്‍ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടതില്ല എന്നതാണ് സി പി ഐയുടെ നിലപാട്. തിരുവനന്തപുരം, മാവേലിക്കര, വയനാട്, തൃശൂര്‍ എന്നീ സീറ്റുകളിലാണ് കഴിഞ്ഞ തവണ സി പി ഐ മത്സരിച്ചത്. ഇതില്‍ തൃശൂര്‍ മാത്രമാണ് സി പി ഐക്ക് വിജയിക്കാനായത്. സി പി എമ്മും തങ്ങളുടെ സീറ്റുകളില്‍ വിട്ടുവീഴ്ച്ചക്ക് തയാറാവുകയില്ല. അതേസമയം ജനതാദള്‍ എസ്, വിരേന്ദ്രകുമാറിന്റെ എല്‍ ജെ ഡി എന്നിവര്‍ സീറ്റുകള്‍ ആവശ്യപ്പെടും. പുതുതായി മുന്നണിയിലെത്തിയ മറ്റ് കക്ഷികള്‍ക്കൊന്നും സീറ്റുകള്‍ നല്‍കില്ല. ഈ മാസം 14നും 16നും ആരംഭിക്കുന്ന മേഖലാ ജാഥകളുടെ മുന്നൊരുക്കങ്ങളാണ് എല്‍ ഡി എഫിന്റെ മുഖ്യ അജണ്ടയെങ്കിലും തിരഞ്ഞെടുപ്പ് ചര്‍ച്ചകളും ഇന്നത്തെ മുന്നണിയോഗത്തില്‍ ഉണ്ടാകും. 14ന് മുമ്പുളള മൂന്ന് ദിവസത്തിനുളളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് നിലവിലെ ധാരണ. ജനതാദള്‍ എസിന് കഴിഞ്ഞ തവണ മത്സരിച്ച കോട്ടയത്തിനു പകരം തിരുവനന്തപുരവും എല്‍ ജെ ഡിക്ക് വടകരയും ലഭിക്കണമെന്നു ആഗ്രഹമുണ്ട്. സി പി എം സമ്മതിച്ചാല്‍ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കണമെന്ന് ജനധിപത്യ കേരളാ കോണ്‍ഗ്രസിന് മോഹമുണ്ട്. രാജ്യസഭാ സീറ്റ് എല്‍ ജെ ഡിക്ക് ലഭിച്ച സാഹചര്യത്തില്‍ അവര്‍ക്ക് സീറ്റുനല്‍കുന്നതിന് സി പി എമ്മിനും സി പി ഐക്കും യോജിപ്പില്ല. ഈ മാസം അവസാനം മാത്രമേ സി പി ഐ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അവസാന തീരുമാനമെടുക്കുകയുളളൂ. മാര്‍ച്ച് അഞ്ചിലെ കേന്ദ്ര സെക്രട്ടേറിയറ്റും ആറ് ഏഴ് തീയതികളിലെ ദേശീയ നിര്‍വാഹക സമിതി യോഗങ്ങള്‍ക്ക് ശേഷം മാത്രമേ സി പി ഐ അന്തിമ തീരുമാനത്തില്‍ എത്തുകയുളളൂ. 
പ്രസ്റ്റീജ് മത്സരം നടക്കുന്ന തിരുവനന്തപുരത്ത് നിലവിലെ എം പി ശശിതരൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം സി പി ഐക്ക് തലവേദനയാണ്. കഴിഞ്ഞ തവണ പെയ്‌മെന്റ് സീറ്റാണെന്ന ആരോപണം സി പി ഐക്ക് നേരിടേണ്ടി വന്നിരുന്നു. ഇത്തവണ സി പി ഐ ദേശീയ നേതാവ് ആനിരാജയുടെ പേര് സി പി ഐ സജീവമായി പരിഗണിച്ചു വരുന്നു. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ഒരു സംസ്ഥാന നിര്‍വാഹക സമിതിയംഗത്തിനെതിരെ സി പി ഐക്ക് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നു. അന്നത്തെ ജില്ലാ സെക്രട്ടറിയെ പുറത്താക്കുകയും ചെയ്തു.
 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Sep 172019
തൃശൂർ വീഥികളിൽ   കാടുകൾ വിട്ടിറങ്ങിയ പുലികൾ രൗദ്രതാളമാടീ ... നഗരം പ്രൗഢോജ്വലമായ മഹാസമുദ്രത്തിൽ നീരാടീ .... പല വർണ്ണ പുലികൾ വയസ്സൻ പുലി കുട്ടി പുലി കരിം പുലി