ലബോറട്ടറി ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം & ഇന്റേണല്‍ ഓഡിറ്റ്-ല്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം

റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) ഐ.എസ്.ഒ./ഐ.ഇ.സി. 17025:2017 പ്രകാരമുള്ള ലബോറട്ടറി ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിലും ഇന്റേണല്‍ ഓഡിറ്റിലും ഡിസംബര്‍ 7 മുതല്‍ 10 വരെ പരിശീലനം നല്‍കും. നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് & കാലിബ്രേഷന്‍സ്-ന്റെ ഔദ്യോഗികമായ അംഗീകാരത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും മുന്‍കൂട്ടി മനസ്സിലാക്കുന്നതിന് പരിശീലനം സഹായിക്കും. ടെസ്റ്റ്, കാലിബ്രേഷന്‍ എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉത്പന്നങ്ങളുടെ സാക്ഷ്യപ്പെടുത്തലുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്ന ലബോറട്ടറികള്‍ക്കുമെല്ലാം നാലുദിവസത്തെ ഈ പരിശീലനം പ്രയോജനപ്പെടും.  പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍: training@rubberboard.org.in

Recipe of the day

Nov 162021
INGREDIENTS