കു​വൈ​ത്തി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള ​വി​മാ​ന​ങ്ങ​ള്‍ക്ക് വിലക്ക്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തലാക്കി .ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാ​പ​നവും മരണവും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും കൊ​റോ​ണ എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റി​യും നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്‌​ വ്യോ​മ​യാ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്ക്​ സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു.

കു​വൈ​ത്തി​ല്‍​നി​ന്ന്​ അ​വ​ധി​ക്ക്​ നാ​ട്ടി​ല്‍ പോ​കാ​ന്‍ തീരുമാനിച്ച ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍​ക്ക്​ തി​രി​ച്ച​ടി​യാ​ണ്​ തീ​രു​മാ​നം. അതെ സമയം കാ​ര്‍​ഗോ വി​മാ​ന​ങ്ങ​ള്‍​ക്ക്​ വി​ല​ക്കി​ല്ല. ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള​ യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ നി​ല​ച്ചി​ട്ടു​ണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കു​വൈ​ത്തി​ലേ​ക്ക്​ എ​ല്ലാ വി​ദേ​ശി​ക​ള്‍​ക്കും പ്ര​വേ​ശ​ന വി​ല​ക്കും​ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---