കുട്ടികളും നിയമസുരക്ഷയും

ബോധമല്ല, അതിനപ്പുറം നല്ല ബോധ്യമുണ്ട്, എന്നാലും ബോധവത്കരിക്കണം.

കക്ഷികളെ സംബന്ധിച്ചും കേസ്‌ കാര്യങ്ങളും എല്ലാം പരസ്യപ്പെടുത്തുന്നതും ചർച്ചചെയ്യുന്നതും ഒന്നും അഭിഭാഷകർകത്ര ഭൂഷണമല്ല. അതുകൊണ്ടുതന്നെ ഉപയോഗിച്ചിരിക്കുന്ന പേരുകൾ യഥാർത്ഥത്തിൽ ഉള്ളതല്ല.പപ്പൻ മാഷിന്റെ കേസ്‌ വന്നത് മുതൽ എഴുതുവാൻ കരുതുന്നതാണ്, കഴിഞ്ഞില്ല.

കോഴിക്കോട് ജില്ലാ കോടതിയിൽ സാമാന്യം ഭേദപ്പെട്ട ഓഫീസിൽ ആയിരുന്നു എന്റെ അഭിഭാഷക ജീവിതത്തിന്റെ തുടക്കം. പോക്‌സോ കേസിൽ ധാരാളം ബെയിൽ എടുക്കുകയും മിക്ക കേസകളും ഞങ്ങൾ തന്നെ നടത്തുകയും ചെയ്തുവരികയുമാകയാൽ, ആഴചയിൽ മിനിമം മൂന്നു ദിവസം പോക്‌സോ കോടതിയിലായിരിക്കും.
പല്ലിറുമ്മി, കക്ഷി ഫയൽ മടക്കി പോകാതിരിക്കാൻ, വേണ്ടുന്ന മിനിമം മര്യാദക്കപ്പുറം, ഏത് കെളവൻ ആണെങ്കിലും പുച്ഛത്തോടെ പേര് മാത്രം വിളിച്ചും താൻ, എന്നും നീയെന്നും, വിളിച്ചും പ്രായത്തിന്റെയും പുരുഷന്റെയും പദവിയുടെയുമായി അവൻ ഉണ്ടാക്കി വച്ചിട്ടുള്ള എല്ലാ ധാരണകളെയും ചവിട്ടി മെതിക്കുന്ന രീതിയിൽ മാത്രം പെരുമാറി, ചുമ്മാ ഇത്തിരി ആശ്വാസം എന്നിലെ സ്ത്രീയാണോ ഹ്യൂമനിസ്റ്റാണോ എന്നറിയില്ല, കണ്ടെത്തും. ഇതിൽ കവിഞ്ഞു വല്ല ബഹുമാനവും ചന്ദ്രേട്ടൻ കാണിച്ചാൽ, എന്റെ ചുണ്ടും കണ്ണും കോടാൻ തുടങ്ങും അതിൽ ആ പാവം മനുഷ്യൻ മനസ്സോടെയല്ലെങ്കിലും കട്ടക്ക് നിൽക്കും. പ്രതി മാഷോ, വൃദ്ധനോ ആകുമ്പോഴാ ചന്ദ്രേട്ടന് പേരുവിളിക്കാൻ ഉള്ള മടി, എന്നാൽ അതിനൊന്നും ഒരു എക്സ്‌ക്യൂസും എന്നിൽ നിന്നും കിട്ടില്ല.

പറഞ്ഞു കൊണ്ടുവരുന്നത് മറ്റൊന്നുമല്ല.

എന്റെയും എനിക്ക് പ്രിയപെട്ടവരുടെയും നേരനുഭവങ്ങളിലൂടെ കടന്നു പോയപ്പോൾ മനസ്സിലായിട്ടുള്ള, ഇത്തരം കേസുകളുടെ ട്രെൻഡ്, ചോദിക്കാനും പറയാനും ആരുമില്ലാത്തവരിലും, പാവങ്ങളിലും, കുടുംബപ്രശ്നം ഉള്ളവരിലും, തെറ്റിദ്ധരിക്കാൻ പോലും സാധ്യതയില്ലാത്ത ഉറ്റബന്ധുക്കളിലും ചെന്നവസാനിക്കും എന്നാണ്. അതെ കുറിച്ച് നല്ല ബോധ്യമുള്ള പ്രതി ഹോസ്റ്റെയിൽ ആയി ഇറങ്ങി പോകുമ്പോൾ കോടതിയിൽ നിന്നു തന്നെ രഹസ്യായിട്ട് കേൾക്കും ബോധവത്കരിക്കാൻ, ഇരയെ അങ്ങേയറ്റം ബോധത്തോടെ ബോധ്യത്തോടെ തിരഞ്ഞെടുത്തവനെ!
പപ്പൻ മാഷിന്റെ കാര്യം ആയപ്പോഴും കേട്ടു ചില സാമൂഹ്യ പ്രബുദ്ധമരങ്ങൾ ബോധവത്കരണത്തിന്റെ ആവശ്യത്തെ കുറിച്ച് പോസ്റ്റുന്നത്.

അനുഭവ കഥകൾ

1) പ്രതി ഹരിദാസൻ -അർച്ചന എന്ന പെൺകുട്ടിയെ പീഡിപ്പിക്കുന്നത്, സ്വന്തം വീട്ടിൽ പാലു വാങ്ങാൻ വരുമ്പോഴാണ്. അയാളുടെ മകന്റെ ക്ലാസ്സ്‌മേറ്റ് കൂടിയായ അഞ്ചാം ക്ലാസ്സുകാരി ഹോം വർക്കും കഴിഞ്ഞു, സുഹൃത്തിന്റെ വീട്ടിലെ ആടിനെക്കൂടി പറമ്പിൽ നിന്നു കൊണ്ടുവന്നു ശേഷം കറന്നു കിട്ടുന്ന പാലുമായിട്ടാണ് തിരിച്ച് പോകുന്നത്. ഹോം വർക്കിനിടയിൽ മകനെ സിഗരെറ്റ് വാങ്ങാൻ പറഞ്ഞയച്ചും, ആടിനെ അഴിക്കാൻ പറമ്പിൽ കൂടെ കൊണ്ടുപോയുമാണ്, ചെറിയ കുഞ്ഞിനെ അയാൾ ഉപയോഗപ്പെടുത്തുന്നത്. ഇതിൽ കുട്ടിയുടെ വീട്ടിലെ സാഹചര്യമാണ് പ്രധാനം. അർച്ചനയുടെ അമ്മ രണ്ട് വർഷമായി സ്വന്തം വീട്ടിൽ മുട്ട് സംബന്ധമായ അസുഖത്തിൽ ചികിത്സയിൽ ആണ്. പ്രായം ചെന്ന അച്ഛമ്മയും അച്ഛനുമാണ് കുട്ടിയേയും സഹോദരിയെയും നോക്കുന്നത്. (ഇത് പീഡിപ്പിക്കപ്പെടാൻ മതിയായ കാരണമല്ല പക്ഷെ വേട്ടക്കാരന് ചെറിയൊരു സേഫ് സോൺ ആണ്. )
പൊറുതിമുട്ടിയ കുട്ടി പാലുവാങ്ങാൻ പോവില്ലെന്നു ശഠിച്ചപ്പോൾ,അച്ഛമ്മ ഹോംവർക് ചെയ്യാനുള്ള മടിയാണെന്നു തെറ്റിദ്ധരിച്ചു ശകാരിക്കുമ്പോഴാണ് ഏഴാം ക്ലാസ്കാരി ചേച്ചിയോട് കുട്ടി കാര്യം പറയുന്നതും, ചേച്ചി അടുത്ത ദിവസം സ്കൂളിൽ പറയുന്നതും കേസിലേക്ക് എത്തുന്നതും.

2) ഉമ്മയും ബുദ്ധി വൈകല്യമുള്ള പതിനാറ്കാരി മകളും ഒറ്റക്ക് താമസിക്കുന്നു.
കുട്ടിയുടെ സഹോദരങ്ങളും ഉപ്പയും ഗൾഫിൽ. മകളുടെ ബേസിക് എഡ്യൂക്കേഷൻ ആണു അവരെ നാട്ടിലേക്കെത്തിച്ചത് വടകര ഒരു സ്പെഷ്യൽ എഡ്യൂക്കേഷൻ സെന്ററിൽ ആണു
മകൾ പഠിക്കുന്നത്. എഴുപത്തിരണ്ട് വയസ്സുള്ള വൃദ്ധനായ ഡ്രൈവർ കുട്ടിയെ തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുത്തി ഉപയോഗപ്പെടുത്തുന്നതിന് പുറമെ, മറ്റു കുട്ടികളെയെല്ലാം തങ്ങളുടെ വീട്ടിൽ വിട്ട്, ഓമ്നി വാൻ സൈഡ് ആക്കി മരച്ചുവട്ടിലും ആളില്ലാത്ത റോഡിലും ഉപയോഗിക്കുന്നു, സ്ഥിരമായി വണ്ടി കാണുന്ന വീട്ടമ്മമാരായ സ്ത്രീകൾ സ്ഥാപനത്തിൽ അറിയിക്കുകയും, അവർ നടത്തിയ അന്വേഷണത്തിൽ ഇരയെ തിരിച്ചറിയുന്നു കേസ്‌ ആകുന്നു.

3) സോണിയ ശ്രീകാന്ത് എന്ന ഇര.
അമ്മ W/O സതീഷ്. ഇരയെ തിരഞ്ഞെടുക്കാൻ ഉള്ള സാഹചര്യം ഉടൻ മനസിലായി. പക്ഷെ പണി പാലും വെള്ളത്തിൽ എന്ന പോലെയാണ്. ഒന്നാമത്തെ കേസ്‌ വെറും 50000രൂപക്ക് ഹോസ്റ്റൈൽ വിറ്റ്നെസ്സ് സെറ്റിൽഡ് മാറ്റർ. സോണിയ സ്കൂളിലെ ഡ്രിൽ അദ്ധ്യാപകനാൽ പീഡിപ്പിക്കപ്പെടുന്നു, രാവിലെ കായികോത്സവം കാണാൻ പോകണം, ഏഴുമണിക്ച് സ്കൂളിൽ എത്താൻ പറയുന്നു. രണ്ടാനച്ഛൻ ഡ്രോപ്പ് ചെയ്യുന്നു. ബാക്കി കുട്ടികൾ ഒക്കെ ട്രക്കറിൽ പോയി, നമുക്ക് ബെക്കിൽ പോവാം എന്ന് അദ്ധ്യാപകൻ. വഴിയിൽ നിർത്തി നിർത്തി തൊടുന്നു പിടിക്കുന്നു, തോണ്ടുന്നു. കായികമേള നടക്കുന്ന ഗ്രൗണ്ടിൽ എത്തുന്ന കുട്ടി ആരെയും കാണുന്നില്ല. അന്വേഷിച്ചപ്പോൾ അവർ മറ്റേതോ മൂലയിലാണെന്ന് മാഷ്. വീണ്ടും തൊട്ടുനോക്കലിലേക്കെത്തിയപ്പോൾ കുട്ടി പറഞ്ഞു തനിക്ക് പീരിയഡ്‌സ് ആണ്, വീട്ടിൽ പോകണം,ഇൻജെക്ഷൻ എടുക്കണം അല്ലെങ്കിൽ സഹിക്കാൻ പറ്റില്ല എന്ന്.
അദ്ധ്യാപകൻ 100 രൂപായും കൊടുത്ത് ബസുംകയറ്റി കൊച്ചിനെ വിടുന്നു, എല്ലാകഥയിലേം വില്ലൻ രണ്ടാനച്ഛൻ ഇവിടെ ഇല്ല. കുട്ടി വീട്ടിലെത്തി അച്ഛനെ (second father ) വിളിച്ചു കാര്യം പറഞ്ഞു. അമ്മക്കു ലീവില്ലാത്തോണ്ട് അച്ഛൻ വരുന്നു കംപ്ലയിന്റ് ലോഡ്‌ജ്ഡ്. എല്ലാ രണ്ടാനച്ഛൻമാരും ഒരു പോലെ അല്ല.
(അദ്ധ്യാപകന് സസ്പെൻഷൻ,ജയിൽ, സെയിം ടൈമിൽ അയാളുടെ മകന്റെ എംബിബിസ് അഡ്മിഷൻ പി.എഫ് ലോൺ പാളുന്നു . അയാളുടെ ഭാര്യ കയ്യൊപ്പ് വാങ്ങി ബ്ലേഡിൽ പൈസ ശരിയാക്കുന്നു. കൂടെ ഒരു ഡിവോഴ്സ് നോട്ടീസും, ജാമ്യം കഴിഞ്ഞു എവിഡൻസ് പോസ്റ്റിങ്ങ്‌, അഞ്ച് ലക്ഷത്തിനു സെറ്റിൽമെൻറ്. ഈ കേസ്‌ സെറ്റിലാകുമ്പോഴും വിഷമം ഒക്കെ ഉണ്ടെന്നാലും ഓർക്കുമ്പോൾ കുളിരാ. കൊച്ചിനെ കൊണ്ടോയിട്ട് വല്ലോം നടന്നോ? ഇല്ല. എന്നാൽ ജയിലിൽ കിടന്നോ കിടന്നു, കുടുംബം നിലനിർത്താൻ പറ്റിയോ ഇല്ല. ചില്ലറ പലിശേടെ ലോണും കിട്ടീല. ഒന്ന് തൊട്ടുതലോടിയതിനു അഞ്ച് ലക്ഷം അങ്ങട് നടക്കേം ചെയ്തു. പോരാത്തതിന് വക്കീൽ ഫീസ്. മാനഹാനി, അമ്പത് ലക്ഷം ബ്ലേഡ് കടവും).

4) എട്ട് വയസ്സുകാരൻ, ഉപ്പ മരിച്ചു, ഉമ്മവീട്ടിൽ താമസം, സ്കൂളിലെ അദ്ധ്യാപകൻ തന്നെ ട്യൂഷൻ എടുക്കുന്നു, അവിടെ വച്ചു പീഡിപ്പിക്കുന്നു മലദ്വാരം പഴുത്തു പുറത്തു ചാടുന്ന കുട്ടി ഉമ്മയുടെ തട്ടം വച്ചു ഇരുത്തത്തിലെ വേദനമേറ്റുന്നു. തട്ടങ്ങൾ മുകളിലെ അട്ടപെട്ടിയിൽ രക്തവും ചലവുമായി കണ്ടെത്തുമ്പോഴും ഉമ്മ പൂച്ചക്ക് പെറാൻ മോൻ തട്ടം കൊണ്ടിട്ടതാണെന്നു ധരിച്ചു തല്ലുമ്പോഴാണ് അവൻ തനിക്കുണ്ടായത് പറയുന്നതും കേസിലേക്കെത്തുന്നതും.ഹോസ്റ്റൈൽ വിറ്റ്നെസ്സ്. (ഉപ്പ മരിച്ചകുട്ടി ആൺകുട്ടി, ഉമ്മവീട്ടില് താമസം. ഇത്തിരി സേഫ് അല്ലെ )

5) കുട്ടി ഇപ്പോൾ പ്ളസ് വൺ. ആറാംക്ലാസിൽ ഉപ്പ മരിക്കുന്നു, തുടർന്ന് നാട്ടിലെ പലചരക്കുകടക്കാരൻ വീട്ടിലേക് സാധനം എത്തിക്കുന്നു, ഉമ്മയോട് മോശമായി പെരുമാറുന്നില്ല, പക്ഷെ അന്നുമുതൽ മകൻ പീഡിപ്പിക്കപ്പെടുന്നുണ്ട്, സ്മാർട്ഫോണുകൾ ഇയാൾ മാറിമാറി വാങ്ങി നൽകുന്നുമുണ്ട്. ഇത്തയുടെ വിവാഹാനന്തരം മാറ്റിമാറ്റി ഫോൺ വാങ്ങിനൽകുന്നത് അളിയന്റെ ശ്രദ്ധയിൽ പെടുമ്പോൾ നാല്വർഷങ്ങൾക് ശേഷമാണു കേസ്‌ ലോഡ്ജ് ആവുന്നത്. ഹോസ്റ്റൈൽ വിറ്റ്നെസ്സ്.

6) ആറു വയസ്സുകാരി, അച്ഛന്റെ അമ്മാവൻ, ആദ്യദിനം തന്നെ മിടുക്കി വീട്ടിൽ പറഞ്ഞു, കൂലിപ്പണിക്കാരായ പേരെന്റ്സ് കൂടെ നിന്നു, പക്ഷെ കുഞ്ഞിലേ അവിടെ നിർത്തി പണിക്കുപോകുന്ന അവർക്ക് പ്രതിയുടെ ഭാര്യയുടെ ആത്മഹത്യ ഭീഷണിക്കുമുന്നിൽ മുട്ട് മടക്കി, ഹോസ്റ്റൈൽ ആകേണ്ടി വന്നു.

ഹോസ്റ്റൈൽ ആയി കഴിഞ്ഞ് അമ്മായികാക്ക (accused ) സർവ്വത്ത് വാങ്ങിത്തരും എന്ന് പറഞ്ഞു ചിണുങ്ങി സാക്ഷി കൂട്ടിൽ നിന്നിറങ്ങുന്ന അഞ്ച് വയസ്സുകാരനും പോക്‌സോ കോടതിയുടെ അത്ഭുത കാഴ്ചയല്ല.
ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്, പീഡിപ്പിക്കപ്പെടുന്നവർ എല്ലാം ഒരേ കാറ്റഗറി ആണെന്നല്ല, എന്നാൽ 90% ആണ്. പേരെന്റ്സ് ഒരുമിച്ചുള്ളവരാണെങ്കിലും, സിംഗിൾ പേരെന്റ്സ് ആണെങ്കിലും കുട്ടികൾക്കു നമ്മൾ വലിയ തണൽ മരങ്ങൾ ആകുക, മറ്റൊരാൾക്കും ഒരു നോക്കുകൊണ്ടുപോലും അവരെ വേദനിപ്പിക്കേണ്ടി വരാതിരിക്കുവാൻ സന്ദർഭോചിതമായി പ്രാപ്തരാക്കുക. പത്ത്മാസം വയറ്റിലിട്ട് പ്രസവിച്ചു അതിന്റെ എല്ലാ വേദനേം സഹിച്ച പെണ്ണുങ്ങളോടാണ്, നിങ്ങൾ ഡിവോഴ്‌സ്ഡ് ആണെങ്കിലും വിധവയാണെങ്കിലും ഇത്രയൊക്കെ സഹിച്ചു ജന്മം നൽകിയ നിങ്ങൾക് അവരെ അറിഞ്ഞു വളർത്തുന്നത് എത്രയോ സിമ്പിൾ ആണ്. പഴകിത്തേഞ്ഞ ഡയലോഗ് അല്ലെ അച്ഛനില്ലാത്ത കുട്ടി എന്നത്. പപ്പന്മാഷിന്റെ ഇരയും സുഹൃത്തിനോട് പറഞ്ഞത് ഉമ്മാക്കാരുമില്ല എന്നല്ലേ?
സുരക്ഷിതത്വം നിറക്കേണ്ട നമ്മൾ അരക്ഷിതാവസ്ഥ ഉണ്ടാക്കി കഴുകന് കൊടുക്കരുത്. കഴുകൻ കവർന്നിട്ട് വീണ്ടും കള്ളസാക്ഷി പറഞ്ഞു കഴുകനെ മോചിപ്പിക്കുന്നതും സമൂഹത്തിന്റെ വർഷങ്ങളായുള്ള പഴക്കം നാറുന്ന ചിന്താഗതികളാണ്.

എവിഡെൻസ് സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ മാക്സിമം രണ്ട് റീഷെഡ്യൂളിങ് മാത്രേ കേസ്‌ മാറ്റുവാണേൽ ഒള്ളൂ. എന്നിട്ടും കേസ്‌ നീളും കേസിനു വേണ്ടി നടക്കേണ്ടി വരും എന്ന് പറഞ്ഞ് നമ്മളവരെ വിഡ്ഢികളാക്കുന്നു. സമൻസ് പ്രകാരം ഇര ഹാജരായി, അന്നേ ദിവസം എതിർ കൌൺസിൽ റെഡി അല്ലെങ്കിൽ അതിന്റെ ചിലവും ഇരക്ക് കിട്ടും, അടുത്ത ഷെഡ്യൂളിങ് ഇരയുടെ സൗകര്യത്തിനു അന്നേ ദിവസം തന്നെ നിശ്ചയിക്കുകയും ചെയ്യും.

നിയമകോടതികൾ നീതി നിർവ്വഹിക്കാത്തതു കൊണ്ടല്ല, ഇര പലപ്പോഴും രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾക്കും ഭീഷണികൾക്കും വിധേയമായി കള്ളസാക്ഷി പറഞ്ഞ് പ്രതിയെ മോചിപ്പിക്കുന്നതാണ്.
ഇരയെ അതിലേക്കെത്തിക്കുന്ന പലഘടകങ്ങൾ ഉണ്ട്. പോക്‌സോ കേസിലൊക്കെ ഒന്നും രണ്ടും സാക്ഷികളുടെ മൊഴി തന്നെ ധാരാളമാണ് നിയമം അനുശാസിക്കുന്ന ശിക്ഷയ്ക്ഥില  അധികാരത്തിൽ

 നി​ഥില  അധികാരത്തിൽ

                        

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.