കോവളം വിനോദസഞ്ചാരികളുടെ പറുദീസ

കോവളം ടൂറിസം വികസനം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  ടൂറിസം വകുപ്പ് കോവളം ന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിൽ നടപ്പിലാക്കുന്ന 20 കോടി രൂപ ചെലവ് വരുന്ന ടൂറിസം പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോവളത്തെ വിനോദസഞ്ചാരികളുടെ പറുദീസയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.  വിനോദസഞ്ചാര മേഖലയിൽ പരിസ്ഥിതി സൗഹാർദമായി വികസന പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.  പ്രകൃതി സൗന്ദര്യത്തിന് ഒരു കോട്ടവും വരാത്ത രീതിയിലായിരിക്കും കോവളത്തെ വികസന പദ്ധതികൾ നടപ്പിലാക്കുക. കോവളത്ത് പാർക്കിംഗ് സൗകര്യം വർദ്ധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു.  വാർഡ് കൗൺസിലർ നിസ ബീവി, അഡ്വ. പി.എസ് ഹരികുമാർ എന്നിവർ പ്രസംഗിച്ചു.  ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതവും ഡയറക്ടർ എം. ബാലകിരൺ നന്ദിയും പറഞ്ഞു

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.