കൂവയുടെ ആരോഗ്യ ഔഷധ ഗുണങ്ങൾ

       വിശേഷിച്ചു പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളയാണ് കൂവ. പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ല. കൂവ പ്രധാനമായും മൂന്നു തരം ഉണ്ട് . നീല കൂവ , മഞ്ഞ കൂവ , വെള്ള കൂവ.കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി കാ​ര്‍‍ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ന്‍, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം തു​ട​ങ്ങി​യവ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു പോ​ഷ​കാ​ഹാ​ര​മാ​ണ്.കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ആരോറൂട്ട് ബിസ്ക്കറ്റുണ്ടാക്കുന്നതിനു വേണ്ടിയാണ്. ആരോഗ്യ സംരക്ഷണ പാനീയപ്പൊടികളിലും കൂവപ്പൊടി ചേർക്കാറുണ്ട്. കൂവക്കിഴങ്ങ് പുഴുങ്ങിയത്  ചില രാജ്യങ്ങളിൽ വിളവെടുപ്പുകാലത്തെ ഒരു പ്രധാന പ്രഭാത ഭക്ഷണമാണ്.ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളില്‍ നിന്നു രക്ഷിക്കാനും അപൂര്‍വ കഴിവാണ് കൂവയ്ക്കുള്ളത്. 

      അതില്‍ വെളുത്ത കൂവയാണ് കഴിക്കാന്‍ ഉപയോഗിക്കുന്നത്. മലങ്കൂവ എന്ന ഒരു വ്യത്യസ്‌ത തരം കൂവയും ഉണ്ട്. ഇത് കഴിക്കാന്‍ വെള്ളക്കൂവയെക്കാള്‍ അല്‌പം മധുരം ഉള്ളതും വലുപ്പം കൂടിയതുമാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് അത്യുത്തമമാണിത്. അയണ്‍ ധാരാളം ഉള്ളതിനാല്‍ അനീമിയയെ ചെറുക്കന്‍ സഹായിക്കും. തണുപ്പായതിനാല്‍ നല്ല ഉറക്കവും ലഭിക്കുന്നു.

      നാ​രു​ക​ളാല്‍ സ​മ്പന്ന​മാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താന്‍ കൂ​വ​യ‌്ക്ക് ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും കൂ​ടു​തല്‍ ഊ​ര്‍ജ്ജം ത​രാ​നും ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രാ​നും കൂ​വ​യ്‌ക്ക് ക​ഴി​യും. വ​യ​റി​ള​ക്കം, മൂ​ത്ര​പ്പ​ഴു​പ്പ് തുട​ങ്ങിയ അ​സു​ഖ​ങ്ങ​ള്‍ ത​ട​യാ​നും രോ​ഗ​ശ​മ​ന​ത്തി​നും പ​ഴ​മ​ക്കാര്‍ കൂവ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. കൂവ ചേര്‍​ത്ത് കു​റു​ക്കിയ പാ​നീ​യം കു​ടി​ക്കു​ന്ന​തും ദ​ഹന സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കും. 

      കു​ടല്‍ രോ​ഗ​ങ്ങ​ളു​ടെ ശ​മ​ന​ത്തി​നും കൂവ ഔ​ഷ​ധ​മാ​ണ്. ദ​ഹ​നേ​ന്ദ്രീയ കോ​ശ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ക്കാ​നുള്ള  കഴി​വു​ള്ള​തി​നാല്‍ മുതിർന്നവർക്ക്   മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ് കൂവ,കൂവപ്പൊടി ദഹനശേഷിവർദ്ധിപ്പിക്കുകയും  ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്നു . കൊഴപ്പുനാരുകൾ ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നതുമായതുകൊണ്ട് പ്രമേഹരോഗികൾക്കും ഹൃദ്രോഗബാധയുള്ളവർക്കും ചേർന്ന ഭക്ഷണം.       മൂത്രച്ചൂട്,  മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും കൂവ ഉത്തമമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തിൻ്റെ  ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും അത്യുത്തമമാണ് കൂവപ്പൊടി. കൂവപ്പൊടി വെള്ളമോ പാലോ ചേർത്ത് തിളപ്പിച്ച് കുറുക്കി കഴിക്കുന്നത് അതിസാരത്തിനുള്ള ഉത്തമ ചികിൽസയാണ്. കൂവപ്പൊടി കൂവനീർ എന്നും അറിയപ്പെടുന്നു.

      പായസം, ഹൽവ, പുഡ്ഡിംഗ് മുതലായ സ്വാദിഷ്ഠമായ വിഭവളുണ്ടാക്കാൻ കൂവപ്പൊടി ഉപയോഗിക്കുന്നു. കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തിൽ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്.

Recipe of the day

Jul 292021
Ingredients 1 bowl cauliflower