കൂട്ടിനായ്        

കൂട്ടിനായ് കുറുകണ പ്രാവേ...
കൂടെ നീ  പോരുന്നോ ...
കൂട്ടിനായ് കൂടെപ്പോരാം...        
കൂടെ  ആളില്ലെങ്കിൽ. 

കൂട്ടിനായ് കൂടെപ്പോന്നാൽ... 
മാമരക്കൊമ്പത്ത്  
കൂടൊന്നൊരുക്കാം ഞാൻ .... 
കൂട്ടിനിരിക്കാം ഞാൻ. 

പുത്തനാലിക്കാവിലെ പൂരം ....
കാണുവാൻ പോരുന്നോ ...
കൂട്ടിനായ് കൂടെ പോരൂ...
കണ്മണി പെൺപ്രാവേ 

കൺമഷി കരിവള ചാന്തും... 
കമ്മലും വാങ്ങിക്കാം...
കൂടെ നീ പോരുന്നെങ്കിൽ... 
താലിയും വാങ്ങീടാം.

പുത്തനാലിക്കാവിലെ പൂരം... 
കാണുവാൻ പോകുമ്പോൾ...
പൂത്തുനിന്ന പാലമരത്തിൽ.... 
കാത്തുകാത്ത് നിൽക്കാം ഞാൻ. 

സ്‌നേഹത്തിൻ വിത്ത് വിതച്ച്...
മോഹത്തിൻ മുളകൾ പൊട്ടി..                          
പൂത്തു വിളഞ്ഞൊരു പാഠം.. 
കാക്കുവാൻ പോരാമോ. 

ഒരുമിച്ചൊരു സ്വപ്നക്കൂട്ടിൽ....  
ഒരു മെയ്യായ് ചേർന്ന് മയങ്ങാൻ... 
പല പല ജന്മമായ്...  .
നിൻ മുഖം തേടുന്നു  ഞാൻ. .
                                                           
                                       രചന :  വിനോദ് പൂവ്വക്കോട്           

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Dec 122019
സിനിമയിലൂടെ മാത്രം സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി ചെയർമാൻ ഖൈരി ബെഷാര.സിനിമക്ക് മാറ്റങ്ങൾക്ക് തുടക്കം കുറിക്കാനാകും.