കൂണ്‍ കഴിക്കാം ആരോഗ്യം നേടാം

പ്രോ​ട്ടീ​നി​ന്‍റെ വന്‍ ക​ല​വ​റ​യാ​ണ് കൂ​ണു​കള്‍. മാം​സ​ത്തില്‍ നി​ന്നും ല​ഭി​ക്കു​ന്ന പ്രോ​ട്ടീന്‍ കൂ​ണില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നാല്‍ സ​സ്യാ​ഹാ​രി​കള്‍​ക്കും മാം​സം ക​ഴി​ച്ചാല്‍ വ​ണ്ണംകൂ​ടു​മെ​ന്ന് പേ​ടി​യു​ള്ള​വര്‍​ക്കും കൂണ്‍ ക​ഴി​ച്ച്‌ പ്രോ​ട്ടീ​നി​ന്‍റെ അ​പ​ര്യാ​പ്‌​തത പ​രി​ഹ​രി​ക്കാം. കൂ​ണില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള എര്‍​ഗോ​ത​യോ​നൈന്‍ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ശ​രീ​ര​ത്തി​ന് പ്രതി​രോ​ധ​ശേ​ഷി നല്‍​കു​ന്നു.

വൈ​റ്റ​മിന്‍ ബി 2, ബി 3 എ​ന്നിവ കൂ​ണില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇവ ഭ​ക്ഷ​ണ​ത്തി​ലെ കാര്‍​ബോ​ഹൈ​ഡ്രേ​റ്റി​നെ ഗ്ലൂ​ക്കോ​സാ​യി മാ​റ്റു​ന്ന​തില്‍ പ്ര​ധാനപ​ങ്കു വ​ഹി​ക്കു​ന്ന​വ​യാ​ണ്. കൂ​ണില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള നാ​രു​ക​ളും എന്‍​സൈ​മു​ക​ളും ശ​രീ​ര​ത്തി​ലെ കൊ​ള​സ്‌​ട്രോള്‍ കു​റ​യ്ക്കും. പ്ര​കൃ​തി​ദ​ത്ത ഇന്‍​സു​ലിന്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​ട്ടു​ള്ള​തി​നാല്‍ പ്രമേ​ഹ​രോ​ഗി​ക​ളു​ടെ  ഭ​ക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്താം. ഭ​ക്ഷ​ണ​ത്തി​ലെ പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും എ​ളു​പ്പ​ത്തില്‍  ഊര്‍​ജ്ജ​മാ​ക്കി മാ​റ്റാന്‍ കൂ​ണി​ന് ക​ഴി​വു​ണ്ട്. 

ശ​രീ​ര​ത്തി​ലെ വി​ഷാം​ശം നീ​ക്കം ചെ​യ്യാന്‍ സ​ഹാ​യി​ക്കു​ന്ന​തു കൊ​ണ്ടു​ത​ന്നെ ക​ര​ളി​ന്‍റെ  ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും കൂണ്‍ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ് . കൂ​ണില്‍ വൈ​റ്റ​മിന്‍ ഡി അ​ട​ങ്ങി​യി​ട്ടു​ണ്ട്.

 

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1