കോടമഞ്ഞ് പുതഞ്ഞ മലനാടന്‍ സൗന്ദര്യവുമായി മൂന്നാറിൻ്റെ ഉയരങ്ങളിലേക്കൊരു യാത്ര.

പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടവും സഞ്ചാരികളെ സ്വാഗതം അരുളുന്ന മൂന്നാറിൻ്റെ ഉയരങ്ങളില്‍ ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൗർണമിച്ചന്ദ്രന്‍…മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. 

ഞാനും എന്റെ കുടുംബവുമായി എസ് യു വി യില്‍ യാത്രയായി സ്ത്രീകളായിട്ടു ഞാനും അമ്മയും മാത്രമെ ഉണ്ടായിരുന്നുള്ളു. സഹയാത്രികരായ പുരുഷന്മാരും കരുതലോടെ മാത്രമേ എപ്പോഴും സംസാരിച്ചുള്ളൂ. പുരുഷന്മാര്‍ തനിച്ചാകുമ്പോള്‍ അവര്‍ക്കനുഭവപ്പെടുന്ന എന്തും പറയാവുന്ന സ്വാതന്ത്ര്യം എന്റെ സാന്നിധ്യത്തില്‍ അവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ഇത്തരം യാത്രകളില്‍ ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. അവര്‍ പലപ്പോഴും വാക്കുകള്‍ വിഴുങ്ങി പെട്ടെന്ന് മൗനത്തിന്റെ കൂട്ടിലൊളിക്കാറുണ്ട്, കാര്യമില്ലാതെ ചുമച്ചു സംഭാഷണത്തില്‍ മാറ്റം വരുത്താറുണ്ട്. ചില വല്ലാത്ത വാക്കുകള്‍ അവരില്‍ സ്വാഭാവികമായി ഉദിയ്ക്കാറുണ്ടെന്നും അത് സ്ത്രീകള്‍ക്ക് മുന്നില്‍ അങ്ങനെ എടുത്തിടരുതെന്നുമുള്ള ബോധ്യമാണ് ആ വിഴുങ്ങലിനും മൌനത്തിനും ചുമയ്ക്കും പിറകിലെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. സീറ്റ് ബെല്‍റ്റൊക്കെ ഇട്ട് ഉറങ്ങാന്‍ തയാറെടുത്തുകൊണ്ട് എല്ലാവരും തമ്മില്‍ പരിചയപ്പെടുകയും ഏതു നിമിഷവും ഉറങ്ങി വീണേക്കുമെന്ന മുന്നറിയിപ്പോടെ സംഭാഷണം തുടരുകയും ചെയ്തു.

പുരുഷന്മാര്‍ സംസാരിക്കുന്നത് കേള്‍ക്കുക മാത്രം ചെയ്തുകൊണ്ട് യാതൊരു മറുപടിയും പറയാതെ ഒന്നു മൂളുക പോലും ചെയ്യാതെ, എസ് യു വി യുടെ വലിയ ജനല്‍ച്ചില്ലിലൂടെ പൗർണമിമിച്ചന്ദ്രനെയും ചന്ദ്രികയുടെ മങ്ങിയ വെണ്മയേയും കണ്ടിരുന്ന ഞാന്‍ അധികം വൈകാതെ മുറിഞ്ഞു പോയ ഉറക്കത്തിലേക്ക് വഴുതിവീണു.

 പുലർച്ചെ  മൂന്നാറിലേക്കെത്തി ഒരു അമ്മാവൻ നടത്തുന്ന തട്ടുകട കണ്ടു.  ഞങ്ങൾ അവിടെനിന്നും ഒരു ചായ കുടിച്ചു വീണ്ടും യാത്രയായി.പതിയെ പതിയെ തിരക്കുള്ള റോഡുകൾ മാറി വന്നു..ദൂരെ കോട നിറഞ്ഞ മലനിരകൾ കാണാം..മഴക്കാറ് ഇടക്ക് എത്തി നോക്കി പോകുന്നുണ്ട്…ദൂരം താണ്ടുതോറും ഇരുവശവും പച്ച പുതച്ചു തുടങ്ങി..വീതിയുള്ള വഴികൾ മാറി വളഞ്ഞ പുളഞ്ഞ വഴികളായി..മൂന്നാമത്തെ ഹെയർ പിൻ കഴിഞ്ഞത് മുതൽ തണുപ്പ് എന്നെ ആവരണം ചയ്തു തുടങ്ങി..മുകളിലേക്കു പോകുംതോറും കാറ്റിന്റെയും തണുപ്പിന്റെയും ശക്തി കൂടിവരുന്നുണ്ടായിരുന്നു..അങ്ങിനെ കാറ്റിനോടും മഞ്ഞിനോടും കിന്നാരം പറഞ്ഞു മലമുകളിൽ എത്തി.

യാത്രയിലെവിടേയോ വെച്ച് വന്യമായ പച്ചപ്പിന്റെ തീക്ഷ്ണ സുഗന്ധം എന്നെ വലയം ചെയ്തപ്പോഴാണ് ഞാന്‍ കണ്ണു മിഴിച്ചത്. മൂന്നാറിന്റെ കവാടത്തിലെത്താറായിരുന്നു അപ്പോള്‍. ഗാഢമായി ഉറങ്ങിപ്പോയതുകൊണ്ട്, പുരുഷന്മാര്‍ ഇടയില്‍ ഒന്നു രണ്ടു തവണ എസ് യു വി നിറുത്തി ചായ കുടിച്ചതൊന്നും ഞാനറിഞ്ഞിട്ടുണ്ടായിരുന്നില്ല. റോഡിനിരുവശവും പച്ചപ്പിന്റെ ഉയര്‍ന്നുയര്‍ന്നു പോകുന്ന വന്‍മതിലായിരുന്നു. അവയില്‍ മനോഹരമായ കാട്ടുപുഷ്പങ്ങള്‍ പുഞ്ചിരിച്ചു… വിശ്വസുന്ദരിമാരെപ്പോലെ.. പല പൂക്കളും അപൂര്‍വ നിറങ്ങളിലായിരുന്നു … പല രൂപങ്ങളിലായിരുന്നു.. ഒറ്റയ്ക്കും കൂട്ടമായും…അവ നിന്നിരുന്നു..

ചീയപ്പാറ വെള്ളച്ചാട്ടം 

വഴിയില്‍ വെച്ച് രണ്ട് അതി മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കുംഭകര്‍ണസേവയിലായിരുന്ന എന്നെ എണീപ്പിക്കാന്‍ കഴിയുന്നത്ര പരിശ്രമിച്ചുവെന്നും ആ പരിശ്രമത്തിന്റെ ഫോട്ടൊ അവര്‍ എടുത്തിട്ടുണ്ടെന്നും അതു കണ്ട് തൃപ്തിപ്പെടാമെന്നും വാസ്തുശില്‍പികള്‍ എന്നെ പരിഹസിച്ചു. മൂന്നാര്‍ ടൌണിനു സമീപമാണ് പോകേണ്ടതെന്ന് എനിക്കറിയാമായിരുന്നു. പെന്‍സ്റ്റോക്കും കെ എസ് ഇ ബി യുടെ ഭീമന്‍ തുരങ്കവും അവിടെയുണ്ട്. സഹ്യപര്‍വതത്തിന്റെ വിവിധ മലയിടുക്കുകളിലും താഴ്വാരങ്ങളിലുമായി വളരുന്ന തേയിലത്തോട്ടങ്ങള്‍ .. ചെങ്കല്‍ കുട്ടി ഡാം.. ഭാഗ്യമുണ്ടെങ്കില്‍ ഇടുക്കി ഡാമും അങ്ങു ദൂരെ കാണാം..

 വളറ വെള്ളച്ചാട്ടം 

നല്ലതണ്ണി, മുതിരപ്പുഴ, കുണ്ടലി എന്നിങ്ങനെ മൂന്ന് ആറുകള്‍ ചേരുമ്പോള്‍ മൂന്നാര്‍ ഉണ്ടാകുന്നു എന്നോ മറ്റോ കുട്ടിക്കാലത്തെ ഏതോ പാഠപുസ്തകത്തില്‍ വായിച്ചതു പോലെ ഒരു ഓര്‍മ്മ.. അതു ശരിയാണോ എന്തോ!
വളഞ്ഞു പുളഞ്ഞു കയറുന്ന റോഡുകളിലൂടെ എസ് യു വി നീങ്ങുകയായിരുന്നു.. ഇടുങ്ങിയ ഒരു വളവു കയറുമ്പോഴാണ് കാണേണ്ടുന്ന സൈറ്റിന്റെ ആദ്യ ദൃശ്യം വെളിപ്പെട്ടതെന്ന് വാസ്തു ശില്‍പികള്‍ അവരുടെ സ്വന്തം ജോലിയില്‍ ജാഗരൂകരായി.. ഞാനും ആ തണുത്ത അന്തരീക്ഷത്തിലേക്ക് കാലെടുത്തു വെച്ചു..

പച്ചപ്പുല്ലും പാറക്കെട്ടുകളും നിറഞ്ഞ മലയുടെ ഉയരങ്ങളില്‍ തകൃതിയായി നിര്‍മ്മിക്കപ്പെടുന്ന രണ്ട് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് നടുവിലാണ് ആ സൈറ്റ്.. ഒരു വശത്തുയര്‍ന്നു പോകുന്ന മലമടക്കുകളും . അങ്ങകലെ നീലിമയോലുന്ന പര്‍വതനിരകള്‍ മഞ്ഞിന്റെ നേര്‍ത്ത വസ്ത്രങ്ങളില്‍ മുഖമൊളിപ്പിച്ചിരുന്നു. താഴ്വാരങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ അപാരമായ സൌന്ദര്യത്തികവോടെ പച്ചപ്പരവതാനി നീര്‍ത്തിയിരുന്നു. അവിടവിടെ ചുവന്ന പൂക്കളുമായി നാഗലിംഗമരങ്ങളും നീലപ്പൂക്കളുമായി ജക്കറാന്തയും തലയുയര്‍ത്തി നിന്നു. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നതും കാണാമായിരുന്നു.

മഞ്ഞയും ചുവപ്പും നിറമുള്ള അനവധി കാട്ടുപൂക്കള്‍ ഞങ്ങളുമുണ്ട്… ഞങ്ങളുമുണ്ട് എന്ന് പറയാതിരുന്നില്ല. കമ്യൂണിസ്റ്റ് പച്ചയുടെ വയലറ്റ് നിറമുള്ള പൂക്കള്‍, ഞങ്ങള്‍ വെളുത്ത കമ്യൂണിസ്റ്റ് പച്ചപ്പൂക്കളുടെ മിശ്രവിവാഹിതരായ ബന്ധുക്കളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അപ്പോഴേക്കും വലുപ്പമുള്ള ഇലകളുമായി തൊട്ടാവാടിയും എത്തിനോക്കി. തൊട്ടാവാടിയുടെ കണ്ടു പരിചയിച്ച വെണ്മ കലര്‍ന്ന റോസ് നിറമായിരുന്നില്ല പൂക്കള്‍ക്ക്… അതും വയലറ്റ് നിറത്തിലായിരുന്നു.. അല്‍പം ദൂരെ കടും ചുവപ്പ് പൂങ്കുലകളുമായി വിദേശിയായ സാല്‍വിയാ ലിപ്സ്റ്റിക്കിട്ട ഇംഗ്ലീഷ് പുഞ്ചിരി പൊഴിച്ചു.

മുമ്പിലുയര്‍ന്ന് നിന്ന മലമടക്കുകളില്‍ നിന്ന് അനവധി നീര്‍ച്ചോലകള്‍ ഒഴുകിക്കൊണ്ടിരുന്നു. അവിടെയൊക്കെ ഹോസ് പൈപ്പുകള്‍ തരാതരം പോലെ ഘടിപ്പിച്ച് ആ വെള്ളം കൂറ്റന്‍ ടാങ്കുകളില്‍ ശേഖരിച്ചാണ് തൊട്ടരികേ താഴ്ചയുടെ അഗാധതകളില്‍ നിന്ന് ‘റബറുരുക്കും സിമന്റും കല്ലും കുപ്പിച്ചില്ലും കോണ്‍ക്രീറ്റും’ എല്ലാമായി ബഹുനിലകെട്ടിടങ്ങള്‍ ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി..

ഞാന്‍ അവരെ വിട്ട് റോഡു പോലെ തോന്നിച്ച ആ വഴിയിലൂടെ മുന്നോട്ട് നടന്നു. ഇരുവശവും ആര്‍ത്തു നില്‍ക്കുന്ന വെളുപ്പും നേരിയ ചുവപ്പും വയലറ്റും നിറമുള്ള പുല്ലുകള്‍, ഏകാന്തമെങ്കിലും പച്ചപ്പിന്റെ നിഴല്‍ പതിഞ്ഞ വഴിത്താര.. അണ്ണാനും ചിവീടും മാത്രമല്ല നല്ല മഞ്ഞച്ചുണ്ടുള്ള മൈനയും പവിഴച്ചുണ്ടന്‍ തത്തയും തലയില്‍ ചുമന്ന കെട്ടുള്ള മരംകൊത്തിയും പേരറിയാത്ത മറ്റ് അനവധിയനവധി കിളികളും ഒന്നിച്ചു ചേര്‍ന്നു കേള്‍പ്പിക്കുന്ന ഗ്രേറ്റ് സിംഫണി….അതൊരു സ്വര്‍ഗീയമായ ഏകാന്തതയായിരുന്നു. ബാല്യത്തിന്റെ നാട്ടു വഴികളില്‍ പരിചിതയായിരുന്ന തകരയ്ക്ക് മഞ്ഞപ്പൂക്കള്‍ക്കൊപ്പം, ഓറഞ്ചു നിറമുള്ള പൂക്കളുമുണ്ടെന്ന് ആ നടത്തത്തിലാണ് എനിക്ക് മനസ്സിലായത്.കല്ലുകള്‍ ഇളകിക്കിടക്കുന്ന ആ വഴിയിലൂടെ കുറെ ദൂരം നടന്നാല്‍ മലയ്ക്കപ്പുറത്ത് അങ്ങു ദൂരെ ഇടുക്കി ഡാം കാണാമെന്നായിരുന്നു എന്റെ അറിവ്. കുറച്ചധികം സമയം നടന്നിട്ടും എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെ നടന്ന വഴിയെല്ലാം തിരിച്ചു നടക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

ക്രൊക്കോസ്മിയ പൂക്കള്‍

 യാത്രക്കിടയിൽ ഒരാൾ പറയുന്നത് കേട്ട്  മലനിരകളില്‍ വ്യാപകമായി പൂത്ത് നില്‍ക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ ദൂരെ നിന്ന് കാണുമ്പോള്‍ തീ പടര്‍ന്നു പിടിച്ചതു പോലെയുള്ള കാഴ്ചയാണ്. വാള്‍ ആകൃതിയിലുള്ള ഇലകളോട് കൂടിയ പൂക്കള്‍ മുപ്പത് മുതല്‍ നൂറ്റിയമ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ദക്ഷിണാഫ്രിക്ക മുതല്‍ സുഡാന്‍ വരെയുള്ള തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ പുല്‍മേടുകളിലാണ് ഇത്തരം പൂക്കള്‍ വ്യാപകമായി കാണപ്പെടാറ്. പൂന്തോട്ടങ്ങളില്‍ അലങ്കാര പൂക്കളായും വേലികള്‍ക്കായും ഇവ ഉപയോഗിക്കാറുണ്ട്. പ്രാണികള്‍, പക്ഷികള്‍, കാറ്റ് എന്നിവ വഴിയാണ് പ്രധാനമായും പരാഗണം നടക്കുന്നത്

നീലക്കുറിഞ്ഞിയും ജക്രാന്തയമൊന്നുമല്ല, മൂന്നാര്‍ മലനിരകളിലെ ഇപ്പോഴത്തെ താരം ക്രൊക്കോസ്മിയ പൂക്കളാണ്. വര്‍ണ്ണവസന്തമൊരുക്കുന്ന മൂന്നാറില്‍ അപൂര്‍വ്വതയുടെ മിഴിച്ചെപ്പ് തുറന്ന് ക്രൊക്കോസ്മിയ വസന്തം വിരുന്നെത്തിയത് അല്‍പ്പം വൈകിയാണെന്ന് മാത്രം. മധ്യവേനലില്‍ പൂക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ പക്ഷേ മഴക്കാലം പാതി പിന്നിട്ടപ്പോഴാണ് പൂത്തത്. മൂന്നാര്‍ ടൗണിനോട് ചേര്‍ന്നുള്ള മൗണ്ട് കാര്‍മ്മല്‍ ദേവാലയത്തിന്റെ സമീപത്തുള്ള ചെരിവിലാണ് ഈ പൂക്കള്‍ കാഴ്ചയുടെ നിറവസന്തമൊരുക്കുന്നത്. വര്‍ണ്ണാഭമായ ഓറഞ്ച്. കടുംചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ ചേര്‍ന്ന് തീ പോലെ തോന്നിപ്പിക്കുന്നതിനാല്‍ ഫയര്‍ കിംഗ്, ഫയര്‍ സ്റ്റാര്‍ എന്നിങ്ങനെയും ഈ പൂക്കള്‍ അറിയപ്പെടുന്നു.

ഐറിസ് കുടുംബത്തിലെ ഇറിഡേസിയ വിഭാഗത്തിലുള്ള പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് ക്രോക്കോസ്മിയ. ഉണങ്ങിയ ഇലകളില്‍ നിന്ന് കുങ്കുമം പോലെ ശക്തമായ മണം ഇവയ്ക്കുണ്ട്. ഗ്രീക്ക് പദങ്ങളായ ക്രോക്കോസ്, ‘കുങ്കുമം’, ‘ദുര്‍ഗന്ധം’ എന്നര്‍ത്ഥമുള്ള ഓസ്മെ എന്നിവയില്‍ നിന്നാണ് ഈ ചെടിക്ക് പേര് കിട്ടിയത്. മോണ്ട്ബ്രെഷ്യ എന്ന പേരിലും ഈ പൂക്കള്‍ അറിയപ്പെടുന്നുണ്ട്.

മലനിരകളില്‍ വ്യാപകമായി പൂത്ത് നില്‍ക്കുന്ന ക്രൊക്കോസ്മിയ പൂക്കള്‍ ദൂരെ നിന്ന് കാണുമ്പോള്‍ തീ പടര്‍ന്നു പിടിച്ചതു പോലെയുള്ള കാഴ്ചയാണ്. വാള്‍ ആകൃതിയിലുള്ള ഇലകളോട് കൂടിയ പൂക്കള്‍ മുപ്പത് മുതല്‍ നൂറ്റിയമ്പത് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ദക്ഷിണാഫ്രിക്ക മുതല്‍ സുഡാന്‍ വരെയുള്ള തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ പുല്‍മേടുകളിലാണ് ഇത്തരം പൂക്കള്‍ വ്യാപകമായി കാണപ്പെടാറ്. പൂന്തോട്ടങ്ങളില്‍ അലങ്കാര പൂക്കളായും വേലികള്‍ക്കായും ഇവ ഉപയോഗിക്കാറുണ്ട്. പ്രാണികള്‍, പക്ഷികള്‍, കാറ്റ് എന്നിവ വഴിയാണ് പ്രധാനമായും പരാഗണം നടക്കുന്നത്.

മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം

മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം. തെയിലക്കാടുകള്‍ക്കിടയിലും വഴിയോരങ്ങളിലും തണല്‍ വിരിച്ച് പൂത്തുനില്‍ക്കുന്ന ജക്രാന്തകള്‍ പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് പകര്‍ന്നു നല്‍കുന്നത്. 

കത്തിനില്‍ക്കുന്ന വേനലില്‍ എല്ലാം കരിഞ്ഞുണങ്ങുമ്പോളാണ് വസന്തത്തിന്റെ വിസ്മയ കാഴ്ചയൊരുക്കി ജക്രാന്തകള്‍ പൂത്തുനില്‍ക്കുന്നത്. മൂന്നാറിലെ തെയിലക്കാടുകള്‍ക്കിടയില്‍ നീലവരയിട്ട് ജാലകങ്ങളെന്ന കവിഭാവനപോലെ  നീലവാകകള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. ബിഗ്നേഷ്യ ഗണത്തില്‍പെട്ട ആരാമ വൃക്ഷത്തിന്റെ സ്വദേശം അമേരിക്കയാണ്. 

ഏറ്റവും കൂടുതല്‍ ചുടനുഭവപ്പെടുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് നീലവാകയെന്നറിയപ്പെടുന്ന ജക്രാന്തയുടെ വസസന്തകാലം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജക്രാന്തകളുള്ളത് മൂന്നാര്‍, മറയൂര്‍, ദേവികുളം എന്നിവടങ്ങളിലാണ്. ഔഷധ കൂട്ടുകളിലും ജക്രാന്ത പൂക്കളെ ഉപയോഗിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു. 

കത്തുന്ന വേനലില്‍ മൂന്നാറിന്റെ കുളിരുതേടിയെത്തുന്ന സന്ദർശകർക്ക് വിസമയ കാഴ്ചകൂടിയാണ് പൂത്തുലഞ്ഞ് നില്‍ക്കുന്ന ജക്രാന്തകള്‍. ജക്രാന്തകള്‍കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരം ജക്രാന്ത സിറ്റിയെന്നാണ് അറിയപ്പെടുന്നത്.കൊടുംവേനലിൽ നാടെങ്ങും കരിഞ്ഞുണങ്ങി വരണ്ട കാഴ്ചകൾ നിറയുമ്പോഴാണ് മൂന്നാറിൽ ജക്രാന്തകൾ നീലവിരി വിരിച്ചതവിരിച്ചത്. വേനലിന് കീഴ്പ്പെടുത്താനാകാത്ത തേയില തോട്ടങ്ങൾക്ക് ചുറ്റും അവ പൂത്ത് തളിർത്തു നിൽക്കുന്നു.പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാൻ മലയിറങ്ങി ...

ഓരോ വളവിലും എന്നെ വരവേറ്റത് കോട മഞ്ഞു തന്നെയാണ്..വിട്ടുപോരാൻ മനസ്സ് വരുന്നില്ലങ്കിലും.പോന്നല്ലേ പറ്റു..വളവും തിരിഞ്ഞു താഴെ എത്തി..ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ തെളിഞ്ഞ ആകാശത്തോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു..എന്റെ മനസ്സും ഒരു തെളിഞ്ഞ ആകാശം തന്നെ ആയിരുന്നു.