കോടമഞ്ഞില്‍ മുത്തമിട്ട് ഊട്ടിയിലേക്കൊരു പുലർകാല യാത്ര

വന്യതയുടെ മടിത്തട്ടില്‍ മഞ്ഞുമേഘങ്ങളുടെ തലോടലേറ്റ് കാനനഭംഗി നുകരാന്‍ ആരും മോഹിക്കും. മഞ്ഞും  കുളിരും വലയം ചെയ്ത നീലഗിരി കുന്നുകൾക്കിടയിലെ  ഒരു ചെറിയ പട്ടണം ,ഊട്ടി മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞുനിൽക്കുന്ന നീലഗിരികുന്നുകളുടെ പശ്ചാത്തലമാണ് ഊട്ടിയെ എത്ര സുന്ദരമാക്കുന്നത്‌.നീല മലകളെന്നും ഇവയ്ക്കു പേരുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഊട്ടിയിൽ പോകണം എന്ന് ആഗ്രഹമില്ലാത്തവരുണ്ടാകില്ല.വിജനമായ കാനന പാതയിലൂടെ.

 

സഞ്ചരിക്കുമ്പോൾ വളരെ അപൂർവ്വമായി കാണുന്ന ഫ്രാൻകോളിൻ പക്ഷിയെ മസിനഗുഡി വഴിയിൽ ഒത്തിരി കാണാം. അതിലേറെ മൈനകളും, തത്തകളും യഥേഷ്ടം ഉണ്ട് ഇവിടെ . കേരളത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളേക്കാൾ വളരെ വിഭിന്നമാണ് മസിനഗുഡിയിലേക്ക് പോകുന്ന കാട്. വലിയ വൻമരങ്ങളോ, സൂര്യപ്രകാശം കടന്നു ചെല്ലാത്ത ഇടങ്ങളോ ഇവിടെയില്ല. ഇട വിട്ടു നിൽക്കുന്ന ഇല പൊഴിയും മരങ്ങളും, ചെറിയ കുറ്റിക്കാടുകളും, പച്ച വിരിച്ച പുല്മേടുകളുമായി ഓരോ സീസണിലും വിത്യസ്തമായ അഴക് സമ്മാനിക്കുന്നുണ്ട് ഈ കാനന പാത. അതിലുപരി കാടിന്റെ സ്വച്ഛതയിൽ നിന്നു റോഡിലേക്ക് ഇറങ്ങി വരുന്ന ചെറുജീവികൾ പോലും നമ്മിൽ കൗതുകം ജനിപ്പിക്കുമെന്നതിൽ സംശയമില്ല. .

റോഡിനുവശവും നല്ല പച്ചപ്പും ഹരിതാപും ഒക്കെ കാണാം. ഓരോ ഊട്ടി ബോർഡും ആർത്തിയോടെ നോക്കി ഞാൻ യാത്ര തുടർന്നു. ഒരുപാട് കേട്ടിട്ടുള്ള 36ഹെയർപിൻ ചുരം കാണാനുള്ള ആവേശം കൂടി കൂടി വന്നു. ഗുണ്ടൽപെട്ട് കഴിഞ്ഞാൽ അടിപൊളി റൂട്ട് ആണ്. വനത്തിനുള്ളലിലൂടെ ആണ് യാത്ര, ബന്ദിപൂർ കാടും മുതുമല കാടും.കാട്ടിലൂടെ ഉള്ള യാത്രയിൽ മാനും ആനയും കാട്ടുപോത്തും സാധാരണ കാഴ്ച്ചകൾ ആണു. ഞാൻ ഈ മൂന്നിനെയും കണ്ടുഅങ്ങനെ കാട് യാത്ര കഴിഞ്ഞപ്പോ മസിനഗുഡി എത്തി. കാടുകൾക്ക് ഇടയിലായി ചെറിയൊരു സുന്ദരമായ ഗ്രാമം, അതാണ് മസിനഗുഡി.

അങ്ങനെ അയിശ്വര്യമായി ഊട്ടി ചുരം ഞാൻ കേറി തുടങ്ങി.അങ്ങനെ അവസാനം എത്രയോ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഊട്ടി ചുരം എന്ന എന്റെ സ്വപ്നം കയ്യെത്തും ദൂരെ കണ്ടുകുറേ മുകളിൽ എത്തിയപ്പോൾ മനോഹരമായ കാഴ്ചകൾ വന്നു തുടങ്ങി, ചുരത്തിന്റ് ഇരു വശങ്ങളിലും കാടും മലകളും അതിനിടയിൽ ഒന്നോ രണ്ടോ കൊച്ചു കൊച്ചു വീടുകളും.. ഹോ ഒന്നും പറയണ്ട അടിപൊളി ആയിരുന്നു.. ചില ചിത്രങ്ങൾ ഞാൻ ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. എനിക്ക് കിട്ടിയ ഫീൽ ഈ വാക്കുകൾക്കോ ചിത്രങ്ങൾക്കോ തരാൻ കഴിയില്ലന്നറിയാം എന്നാലും എന്റെ ഒരു സമാധാനത്തിനു..പറ്റിയാൽ നിങ്ങളും ഒന്നു പോണം. ഇതാണ് പെർഫെക്ട് ടൈം. നമ്മുടെ നാട്ടിലെ ചൂടോ വിയർപ്പൊ ഒന്നുമില്ലാത്ത ഊട്ടി, സമ്മർ എന്താണെന്ന് അറിയാത്ത ഗൂഡലുർ.

ബൊട്ടാണിക്കൽ ഗാർഡൻ

നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബൊട്ടാണിക്കൽ ഗാർഡനെ വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ. ഉദകമണ്ഡലം ബൊട്ടാണിക്കൽ ഗാർഡൻ എന്നും ഇതറിയപ്പെടുന്നു. അപൂർവങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെയുണ്ട്. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം, കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനം.

റോസ് ഗാർഡൻ

3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസ ചെടികളാണ് റോസ് ഗാർഡനിലുള്ളത്. ഇന്ത്യയിസെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനാണിത്. പത്ത് ഹെക്റ്റർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. 1995 ൽ ഈ ഗാർഡൻ സ്ഥാപിക്കുമ്പോൾ 1919 തരത്തിലുള്ള റോസാ ചെടികൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്നിവിടെ ഏകദേശം 3600ത്തിലധികം വെറൈറ്റികളുണ്ട്. രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രവേശനം.

ഊട്ടി ലേക്ക്

നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടി തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇടമാണ്. ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നത്. 1824 ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരന്‍റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം നിർമിക്കുന്നത്. ഇന്ന് ഊട്ടിയിലെ പ്രധാന വിനോദ സഞ്ചാര സ്ഥാനങ്ങളിലൊന്നാണ്.

ഡൊഡ്ഡബെട്ടാ പീക്ക്

ഊട്ടിയുടെ ഉയരത്തിലുള്ള കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ പറ്റിയ ഇടമാണ് ഡൊഡ്ഡബെട്ടാ പീക്ക്. നീലഗിരിയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നായ ഇവിടം ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണ്. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റർ അകലെ കോട്ടഗിരി റോഡരുകിലാണ് ഡൊഡ്ഡാബെട്ടാ പീക്ക്. ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പർവതം കൂടിയാണിത്. ആകാശക്കാഴ്ചകൾക്കായി ഇവിടെ ടെലസ്കോപിക് ഹൗസും സ്ഥാപിച്ചിട്ടുണ്ട്.

ഷൂട്ടിങ് പോയിന്‍റ്

വാഗമണ്ണിലെ മൊട്ടക്കുന്നുകളോട് സാമ്യമുള്ള ഊട്ടിയിലെ സ്ഥലമാണ് ഷൂട്ടിങ് പോയിന്‍റ്. വിവിധ ഭാഷകളിലെ ഒട്ടേറെ സിനിമകളുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിത്. ഷൂട്ടിങ് മേട് എന്നും ഇവിടം അറിയപ്പെടുന്നു. വൈകുന്നേരങ്ങൾ കുടുംബവുമായി ഒന്നിച്ചിരിക്കാനും വിനോദ യാത്ര സംഘങ്ങൾക്കും മറ്റും ഒന്ന് റിലാക്സ് ചെയ്യാനുമായാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്

വഴിയാത്രയിൽ തന്നെ ഒത്തിരി കാഴ്ച്ചകൾ നുകർന്ന ആ റൈഡിന് പരിസമാപ്തി കുറിച്ചു. "ലക്ഷ്യമില്ലാത്ത വഴികളും ആ വഴികളിലെ കണ്ടകാഴ്ചകളും മനോഹരം". നിർലഗിരിക്കുന്നിലെ റൈഡേഴ്‌സിന്റെ ഇഷ്ടറൂട്ടുകളില്‍ ഒന്നാണ് ഗൂഡല്ലൂര്‍-മുതുമല-മസിനഗുഡി വഴിയുള്ള പാതയും മഞ്ചൂർ മുള്ളി പാതയുമെല്ലാം. രാത്രി 7.30 ന് ബന്ദിപ്പൂർ ചെക്ക്പോസ്റ്റ്‌ അടക്കും. രാത്രിയില്‍ മൃഗങ്ങളെ കാണണമെങ്കില് 7.30.ന് ഉള്ളില്‍ ചെക്ക്പോസ്റ്റ്‌ കടന്ന് മസിനഗുഡിക്ക് പോകുക. കാലത്ത് 6.30 നും ചെക്ക്പോസ്റ്റ്‌ തുറക്കും.  

 

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്