കേരളത്തിൽ പുതിയ പദ്ധതിക്ക് ആദിത്യബിർള ഗ്രൂപ്പിന്റെ ഹിൻഡാൽകോ ഇൻസസ്ട്രീസ്

കേരളത്തിൽ വികസന പദ്ധതിയുമായി ആദിത്യ ബിർള ഗ്രൂപ്പ് സ്ഥാപനമായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്. സർക്കാർ സഹകരണത്തോടെ എക്‌സ്ട്രൂഷൻ പ്‌ളാന്റിന്റെ വികസനത്തിനുള്ള പദ്ധതിയാണ് ഹിൻഡാൽകോ തയ്യാറാക്കുന്നത്. പദ്ധതിയെക്കുറിച്ച് വ്യവസായ മന്ത്രി പി.രാജീവുമായി ഹിൻഡാൽകോ സീനിയർ പ്രസിഡന്റ് ബി. അരുൺ കുമാർ ചർച്ച നടത്തി.

വ്യാവസായികാവശ്യങ്ങൾക്ക് അലൂമിനിയം കൂടുതലായി ഉപയോഗിക്കുന്നത് അലൂമിനിയം എക്‌സ്ട്രൂഷൻ വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. കളമശ്ശേരി അലുപുരത്താണ് നിലവിൽ ഹിൻഡാൽകോയുടെ പ്‌ളാന്റ് ഉള്ളത്. എക്‌സ് ട്രൂഷൻ പ്രസ് യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ആലോചന. മാവൂർ ഗ്രാസിം യൂണിറ്റിന്റെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Recipe of the day

Jul 292021
Ingredients 1 bowl cauliflower