സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം

 വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വളര്‍ച്ചാ നിരക്കിലും വരുമാനത്തിലും 2017ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 11.39% വര്‍ധിച്ചു. 2016നെ അപേക്ഷിച്ച് പതിനഞ്ച് ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായി സംസ്ഥാനത്തെത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.15% വളര്‍ച്ചയും കേരളം നേടി. ആഭ്യന്തരവിദേശ ടൂറിസ്റ്റുകളുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.93%ന്റെ വര്‍ദ്ധനവുണ്ട്. 33,383.68 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം.ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ ടൂറിസം സങ്കേതങ്ങള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പദ്ധതികളും ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment