ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റ് ഫിസിക്കല്‍ സയന്‍സ് 27 മുതല്‍ അഭിമുഖം

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റ് (ഫിസിക്കല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 227/16), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 231/16) തസ്തികകളുടെ തിരഞ്ഞെടുപ്പിനായി ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ല പി.എസ്.സി. ഓഫീസില്‍ വെച്ച് നവംബര്‍ 27,28, 29 തീയതികളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി. ഓഫീസില്‍ ഹാജരാകേണ്ടതാണ്.