കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ നിർദ്ദേശിച്ചിട്ടുള്ള   ഭേദഗതികൾ

ദേശീയ പെർമിറ്റുള്ള  എല്ലാ വാണിജ്യ വാഹനങ്ങൾക്കും ഫാസ്റ്റ്ടാഗ് നിർബന്ധിതമാക്കും,ഡ്രൈവിംഗ് ലൈസൻസും,മറ്റ് രേഖകളും ഡിജിറ്റൽ രൂപത്തിലും അനുവദിക്കും,പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ   ആവശ്യമില്ല.

കേന്ദ്ര മോട്ടോർ വാഹനത്തിന്റെ കരട് ഭേദഗതികൾ  കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്‌സ് മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇത്  പ്രകാരം ദേശീയ പെര്മിറ്റുള്ള എല്ലാ വാണിജ്യ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗും, വാഹനത്തെ  ട്രാക്ക് ചെയ്യാനുള്ള സംവിധാനവും നിർബന്ധിതമാക്കും. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്ന ടാങ്കറുകളുടെ ബോഡി വെള്ള നിറത്തിൽ പെയിൻറടിച്ച്. ഏതു  ഇനത്തിൽപ്പെട്ടതാണെന്ന ലേബൽ ടാങ്കറിന്റെ ഇരുവശത്തും ഒട്ടിച്ചരിക്കണം, വാഹനത്തിന്റെ മുന്നിലും, പിന്നിലും വെളിച്ചം പ്രതിഫലിക്കുന്ന ടേപ്പുകളും ഒട്ടിക്കണം.

നിർദിഷ്ട  ഭേദഗതി പ്രകാരം പൂർണമായി നിർമ്മിക്കപ്പെട്ട  പുതിയ ഗതാഗത വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. രജിസ്ട്രേഷൻ തീയതി മുതൽ രണ്ട് വർഷ കാലത്തേയ്ക്ക്  ഇതിനു ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഉള്ളതായി കണക്കാക്കും. ട്രാൻസ്‌പോർട് വാഹനങ്ങളുടെ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് എട്ട് വര്ഷം വരെ പ്രായമുള്ള വാഹനങ്ങൾക്ക് രണ്ട് വര്ഷത്തേക്കും അതിനു മുകളിലേക്കുള്ളവയ്ക്ക് ഒരു വര്ഷത്തേക്കുമായിരിക്കും നൽകുക.

ഡ്രൈവിംഗ് ലൈസൻസ്, മലിനീകരണ  നിയന്ത്രണ സർട്ടിഫിക്കറ്റ് മുതലായവയുടെ പകർപ്പുകളോ ഡിജിറ്റൽ രൂപമോ യാത്ര വേളയിൽ സൂക്ഷിക്കാം.

വിശദമായ വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത,ഹൈവേയ്‌ മന്ത്രാലയത്തിന്റെ  വെബ്സൈറ്റായ.നാഷണൽ ഹൈവേ ഡിപ്പാർട്മെൻ്റി ലഭ്യമാണ്.നിർദിഷ്ട ഭേദഗതികളിന്മേലുള്ള നിർദ്ദേശങ്ങളും  എതിർപ്പുകളും മന്ത്രാലയത്തിന് ഓഗസ്റ്റ് 11 ന് മുൻപ് ലഭ്യമാക്കത്തക്ക തരത്തിൽ അയച്ചു കൊടുക്കാവുന്നതാണ്.      

ഇ -മെയിൽ  വിലാസം : Click here..

തപാൽ വിലാസം : joint  secretary (transport) , Ministry  of Road Transport and Highway, Transport  Bhavan, parliament street, New Delhi -110001.

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി