കവിത

മാനസസാഗരത്തി -

നടിത്തട്ടിലൂറി കിനിയുന്നോരാ

ലിപികൾ വിരൽ തുമ്പുകളെ

ചേർത്തു പിടിച്ചൊരു

തൂലികയാൽ വർണ്ണപകിട്ടുകളുള്ളൊരു

ചിത്ര പതംഗമായ്,

കുഞ്ഞു പൂക്കളിൻ നറുതേൻ നുകർന്ന്

പാറികളിക്കുമ്പോൾ...

അറിയാതൊട്ടിച്ചേർന്ന

പരാഗരേണുക്കളെപ്പോൽ

അടർത്തിമാറ്റാനാവാത്ത

ചില ചിതൽപുറ്റുകളാണു കവിതകൾ....

നർമ്മത്തിൽ ചാലിച്ച സൗരഭ്യവും...

രചനയിൽ ഹാസ്യ ഭാഷയുടെ

കേളീതരംഗവും....

ഒരായുസ്സു മുഴുവൻ കോർത്തെടുത്ത്

പവിഴമണികളെപ്പോൽ

ഹൃത്തിലൊളിപ്പിച്ചു വെച്ച്

കാത്തു സൂക്ഷിച്ചൊരാ

പ്രണയവും കവിത തന്നെ...

അജ്ഞതയുടെ നിറഭേദങ്ങളെ

അഞ്ജനമായെഴുതുന്നതും

കവിതയിൽ തന്നെ...

അക്ഷരമാലകൾക്കതി നിഗൂഢമാം

വെളിപാടുണർത്തുന്നതും..

സ്രഷ്ടാവിനറിയാതെ

വായനയിലോരോ അർത്ഥം

അന്വർത്ഥമാകുന്നതും കവിതയിലാകാം...

പ്രകൃതി തൻ പൂവനത്തിൽ വിരിയുന്ന

കവിതകളേറെയെന്നാകിലും

മൃതിപൂകി കണ്ണീരഞ്ജലി

നടത്തുന്ന കവിതകളുമേറെയുണ്ട്...

വിവർത്തനം ചെയ്യപ്പെടാത്ത

മഹാകാവ്യത്തിനുദാത്തമാണു കവിത...

ഇനിയും എഴുതിത്തീരാത്ത

ഒരപൂർവ്വ രചനയാണ് കവിത...

ദേവി ശങ്കർ

 

 

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower