കഥപറച്ചിൽ ഗിരിപ്രഭാഷണമല്ല

കഥാകാരൻ മലമുകളിൽ നിന്ന് വിളിച്ചു പറയുന്നതെല്ലാം കയ്യും കെട്ടിയിരുന്നു  മൂളിക്കേൾക്കുന്ന വായനക്കാരും ഇന്നില്ല.

പുതിയ കാലത്ത്, കഥാകൃത്ത് വായനക്കാരുടെ തോളിൽ കയ്യിട്ട് സ്വന്തം വഴികളിലൂടെ കഥ പറഞ്ഞുകൊണ്ട് അവരെ നയിക്കുകയാണ് ചെയ്യുന്നത്.

തുടക്കവും ഒടുക്കവും നന്നായാൽ കഥ നന്നാവും.

വായനക്കാരെ ആകർഷിക്കുവാനുള്ള ഒരു കാന്തം ആദ്യത്തെ രണ്ടു മൂന്നു ഖണ്ഡികയിൽ ഒളിച്ചു വയ്ക്കുന്നവരാണ് ഇന്നത്തെ മികച്ച പല കഥാകാരന്മാരും.അങ്ങനെ ചെയ്യുമ്പോൾ വായനക്കാർ കഥാകൃത്തിനൊപ്പം ഒടുക്കംവരെ സഞ്ചരിച്ചുകൊള്ളും.

മികച്ച എഴുത്തുകാർ,സംഭവങ്ങളുടെ കൃത്യമായ വിന്യാസം എഴുത്തിനു മുമ്പുതന്നെ മനസ്സിൽ രൂപകല്പന ചെയ്യുന്നവരാണ്. എങ്കിലേ കഥ സുഗമമായി സഞ്ചരിക്കുകയുള്ളു. ഇല്ലെങ്കിൽ പറഞ്ഞു പറഞ്ഞ് കാടുകയറിപ്പോകും. വായനക്കാരൻ എഴുത്തുകാരനെ വിട്ട് അവന്റെ പാട്ടിനു പോകുകയും ചെയ്യും..

 ഇതെല്ലാം ഒരു വായനക്കാരനെന്ന നിലയിൽ എന്റെ അഭിപ്രായം മാത്രമാണ് . ഇഷ്ടമുള്ളവർക്ക് സ്വീകരിക്കാം..

ഒരഭിപ്രായം കൂടി ..
"അന്നൊരു ഞായറാഴ്ചയായിരുന്നു .. "
"സൂര്യൻ കിഴക്കേ ചക്രവാളത്തിൽ കനക രശ്മികൾ ചൊരിഞ്ഞു് ഉദിച്ചുയർന്നു.. "

ഇങ്ങനെയൊക്കെ  പറഞ്ഞു കഥകൾ തുടങ്ങുന്ന എഴുത്തുകാർ ഇപ്പോഴുമുണ്ട്. അവർ, 1950-55 കാലത്താണു നില്ക്കുന്നത് എന്നു പറയാതെ വയ്യ.
എത്രയും പെട്ടന്ന് ഒരു വണ്ടി വിളിച്ച് നിങ്ങൾ 2020ലേയ്ക്കു വരണം.
കഥയുടെ ലോകം  വളരെയധികം മാറിക്കഴിഞ്ഞു.

ബാബുരാജ് കളമ്പൂർ

 

 

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്