ഡിസംബര്‍ 09ന് ; കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം 

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം 2018 ഡിസംബര്‍ 09ന് രാവിലെ 10ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ശ്രീ സുരേഷ് പ്രഭു മുഖ്യാതിഥിയാകും. ടെര്‍മിനില്‍ ഉദ്ഘാടനത്തിനു ശേഷം വിമാത്താവളത്തില്‍ നിന്നുള്ള ആദ്യ വാണിജ്യ ഫ്‌ളൈറ്റിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങും നടക്കും.  

സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയും കണ്ണൂര്‍ വിമാനത്താവളം ഡയറക്ടറുമായ ശ്രീ ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി  ശ്രീ ജയന്ത് സിന്‍ഹ, കണ്ണൂര്‍ എയര്‍പോര്‍ട്ട് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ വി. തുളസീദാസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ. ആര്‍. ജ്യോതിലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും  അവതരിപ്പിക്കുന്ന കേളികൊട്ട് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment