കാൽപാദങ്ങളുടെ കൂട്ടുകാരി

ഗോസിയ നാല് വയസ്സുള്ള മോനെ അടുത്ത മുറിയിൽ ഉറക്കിയിട്ട് പിറ്റന്നത്തേക്കുള്ള തയ്യാറെടുപ്പ് തുടങ്ങി.

ആദ്യം വരുന്നത് ഒരു ഡയബറ്റിക് രോഗി ആണ്. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ക്ലയന്റ് ആണ്. ഒരു വർഷമായി ഡോക്ടറുടെ നിർബ്ബന്ധം സഹിക്കാതെ വന്നപ്പോൾ കാൽപാദങ്ങളും വിരലുകളും ഉപ്പൂറ്റിയും വൃത്തിയാക്കാൻ സമ്മതിച്ച മനുഷ്യൻ.

ചെറുപ്പത്തിലേയുള്ള റുമാറ്റിക് ഫീവർ കാരണം സ്വയം കുനിഞ്ഞ് സ്വന്തം നഖം പോലും വെട്ടാൻ കഴിയാത്ത സാധു. ഭാര്യ ഉണ്ടായിരുന്നപ്പോൾ അവർ നിർബ്ബന്ധപൂർവ്വം വെട്ടിക്കൊടുക്കമായിരുന്നു.

അവർ പോയ ശേഷം തന്റെ പെൺമക്കളെ ബുദ്ധിമുട്ടിക്കാൻ വയ്യ ആ എഴുപത്കാരന്.

ഇന്ന് വരെ താൻ അയാളെ നേരിട്ട് കണ്ടിട്ടില്ല. അയാളുടെ നഴ്സ് ആണ് തന്നെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്തത്. ടൈപ്പ് 1 ഡയബറ്റിക് പേഷ്യന്റ് .

തന്റെ അമ്മയുടെ രണ്ട് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നത് കണ്ടിട്ടും മനസ്സിലൊരിക്കൽ പോലും സ്വന്തം കാൽപാദം വൃത്തിയാക്കാൻ അന്യരുടെ സഹായം ചോദിക്കാൻ വിമുഖതയുള്ള ആൾ.

നെയിൽ ഫയൽ അറിയാതെ കൊണ്ട് മുറിഞ്ഞാൽ പോലും പഴുക്കുന്ന അവസ്ഥയാണ് അയാളുടേത്.

ഗോസിയ പെഡിക്യൂർ സാധനങ്ങളെല്ലാം തിളപ്പിച്ച് വൃത്തിയാക്കാൻ ഒരുക്കം തുടങ്ങി.

ആദ്യമായി വരുന്ന ആളല്ലേ തീർച്ചയായും ഭയം കാണും.

പോളണ്ടിൽ ബ്യൂട്ടി സലൂൺ മാനേജ്‌മന്റിൽ ബിരുദമെടുത്തപ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.

ഒരു ബ്യൂട്ടി സലൂൺ തുറന്ന്, നാലഞ്ച് പേരുമായി തുടങ്ങി, പതിയെ വലുതാക്കുക. അതിന്റെ ബ്രാഞ്ചുകൾ തുറക്കുക.

പോളണ്ട് എന്ന രാജ്യത്ത് ആ സ്വപ്നം നടക്കില്ലെന്ന് മനസ്സിലായപ്പോൾ തളർന്നില്ല.

ഭർത്താവിനെ ഉപേക്ഷിച്ച് ഒരു വയസ്സുള്ള മകനുമായി ഈ രാജ്യത്ത് എത്തിയപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കൂടി അറിയില്ലായിരുന്നു.

ഇപ്പോൾ ലിത്വേനിയക്കാരൻ മാർഗോയുടെ കൂടെ താമസിക്കുന്നു. സ്വന്തമായി കട തുടങ്ങാൻ തക്ക പണം കൈയ്യിൽ ഇല്ലാത്തതിനാൽ വീട്ടിലെ ഒരു മുറിയിൽ തന്നെയാണ് പെഡിക്യൂർ മുറി.

എന്നാൽ ഒരു കാര്യത്തിൽ മാത്രം ഗോസിയക്ക് വിട്ടുവീഴ്ചയില്ല. സെറററിലൈസ് ചെയ്യാതെ ഒരെണ്ണം പോലും ഉപയോഗിക്കില്ല.

മുഖമല്ല പാദമാണ് താൻ വൃത്തിയാക്കുന്നത് എന്ന ബോധം ഉള്ളിലുണ്ടെങ്കിലും അക്കാര്യത്തിൽ ഗോസിയക്ക് നിർബന്ധം ഉണ്ട്.

മാർഗോ ഇനി അർദ്ധരാത്രി കഴിഞ്ഞേ വരൂ.

പെട്ടെന്ന് അടുത്ത മുറിയിൽ സാമിന്റെ ഞരങ്ങൽ.

ഇലക്ടോണിക് സ്റ്റെറ്റിലൈസറിന്റെ സമയം മുപ്പത് മിനിറ്റിലേക്ക് സെറ്റ് ചെയ്ത ശേഷം, ഗോസിയ മകന്റെ സ്വപ്നങ്ങളിൽ വരുന്ന ദീകര സത്വങ്ങളെ തുരത്തി യോടിക്കാൻ പോയി.

ക്ലോക്കിൽ അപ്പോൾ മണി രണ്ട് പത്തായിരുന്നു.

സ്വാതി ശശിധരൻ

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.

Entertainment

Jan 252020
തിരുവനന്തപുരത്തെ ന്യൂ തീയേറ്റർ. ഭാഗ്യരാജിന്റെ മൗനഗീതങ്ങൾ എന്ന തമിഴ് പടം നൂറു ദിവസങ്ങൾ താണ്ടിയിട്ടും കാണാൻ ജനം.