കല്ലുമ്മക്കായ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ നടന്ന കല്ലുമ്മായ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ കനത്ത നഷ്ടം നേരിട്ടതിന് ശേഷം നടന്ന ആദ്യ വിളവെടുപ്പാണിത്. എറണാകുളം ജില്ലയിലെ മൂത്തകുന്നത്ത് അഞ്ച് കർഷക സംഘങ്ങളാണ് കല്ലുമ്മക്കായ കൃഷിയിലൂടെ നേട്ടം കൊയ്തത്. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ കൃഷി അഞ്ച് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റർ നീളവും വീതിയുമുള്ള മുള കൊണ്ട് നിർമിച്ച അഞ്ച് കൃഷിയിടങ്ങിലാണ് കല്ലുമ്മക്കായ കൃഷിയിറക്കിയത്. മൊത്തം 6.5 ടൺ കല്ലുമ്മക്കായയാണ് വിളവെടുപ്പിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവരുടെ കടൽമുരിങ്ങ കൃഷി പൂർണമായും നശിച്ചിരുന്നു. പ്രളയാനന്തരം കായൽ ജൈവഘടനയിൽ വന്ന മാറ്റം കല്ലുമ്മക്കായ കൃഷിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, മികച്ച വിളവെടുപ്പ് ലഭിച്ചതിലൂടെ പ്രളയത്തിലെ നഷ്ടം ചെറിയ തോതിലെങ്കിലും നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കർഷക സംഘങ്ങൾ.

സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കർഷക സംഘങ്ങൾ കൃഷിയിറക്കിയത്. സിഎംഎഫ്ആർഐയിലെ മൊളസ്‌കൻ ഫിഷറീസ് ഡിവിഷനാണ് കൃഷിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയത്. വിളവെടുപ്പിന് ശേഷം സിഎംഎഫ്ആർഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ് കല്ലുമ്മക്കായ വിൽപന നടത്തുന്നത്.

പോഷക സമ്പുഷ്ടം
ഏറെ ഔഷധമൂല്യമുള്ളതും കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടവുമാണ് കല്ലുമ്മക്കായ. അത്യപൂർവമായ ധാതുലവണമായ സെലീനിയം, സിങ്ക്, കാത്സ്യം, അയേൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, തുടങ്ങിയവയും ഇവയിൽ അടങ്ങിയിട്ടുണ്ട്.

സിഎംഎഫ്ആർഐയിൽ ലഭിക്കും 
ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്.  സിഎംഎഫ്ആർഐയുടെ കാർഷിക സാങ്കേതികവിദ്യാ വിവരണ കേന്ദ്രത്തിൽ (ആറ്റിക്) നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് 4നുമിടയിൽ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 175 രൂപയാണ് വില. ഫോൺ 0484 2394867 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi