1997 കാലഘട്ടത്തിലെ കഥ പറയുന്ന ”കള” മികച്ച പ്രതികരണവുമായി തീയേറ്ററില്‍ മുന്നേറുന്നു. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം രോഹിത് വി.എസ് ആണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ടൊവിനോയുടെ കലാജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രമായി കള മാറിയിരിക്കുകയാണ്.
സംവിധായകന് രോഹിത് വി.എസിൻ്റെ മൂന്നാമത് ചിത്രമാണ് ഇത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യദു പുഷ്പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് – ചമന്‍ ചാക്കോചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. .ജൂവിസ് പ്രൊഡക്ഷന്‍സാണ് കളയുടെ നിര്‍മ്മാണം.
Post a new comment
Log in or register to post comments