കൈകളുടെ ഭംഗിക്കും, നിറത്തിനും.

പലപ്പോഴും നാം മുഖ സൗന്ദര്യത്തില്‍ മാത്രമാണ് ശ്രദ്ധിയ്ക്കുക. കൈ കാലുകളും കഴുത്തുമെല്ലാം അവഗണിയ്ക്കപ്പെടുകയും ചെയ്യും. മുഖ സൗന്ദര്യം ഇഷ്ടം പോലെയുള്ള പലരുടേയും കൈ കാലുകളും കഴുത്തുമെല്ലാം നോക്കിയാല്‍ ചിലപ്പോള്‍ ഇരുണ്ട്, തൊലിയടര്‍ന്നു ചുളിവുകള്‍ വീണ് വൃത്തികേടായിരിയ്ക്കും. കൈ കാലുകള്‍ക്കു നാം ശ്രദ്ധ കൊടുക്കുന്നതു കുറവാകുമെന്നതു മാത്രമല്ല, കാരണം. അടുക്കളയിലും മറ്റും പാത്രം കഴുകുന്നതും വെള്ളവുമായി കൂടുതല്‍ നേരം സമ്പര്‍ക്കം വരുന്നതുമെല്ലാം കൈ കാലുകളുടെ സൗന്ദര്യം കളയാന്‍ കാരണമാകുന്ന ഘടകമാണ്.

നല്ല നിറമുള്ള ഭംഗിയുള്ള കൈകള്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ ആരും കൈകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നില്ല എന്നതാണ് സത്യം. കൈകളുടെ ഭംഗി നമ്മുടെ സൗന്ദര്യത്തന്റെ ഒരു ഭാഗം തന്നെയാണ്. അതിനാല്‍ കൈകള്‍ക്കും അല്‍പം സംരക്ഷണം അത്യാവശ്യമാണ്. ഈ കാര്യങ്ങള്‍ ദിവസവും ചെയ്ത് കൈകളുടെ ഭംഗി വര്‍ധിപ്പിക്കാവുന്നതാണ്.

രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍ തേന്‍ കൈയില്‍ ഒഴിച്ച്‌ ഒരു മാസ്‌ക് പോലെ എല്ലായിടത്തും പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകുക.എല്ലാ ദിവസവും രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ കൈയില്‍ നന്നായി മസാജ് ചെയ്യുക. കൈയുടെ എല്ലാഭാഗങ്ങളും വിരലുകളും മസാജ് ചെയ്യണം.

ഉരുളക്കിഴങ്ങ് അരച്ച് പുരട്ടുന്നത് കൈകള്‍ക്ക് നിറം നല്‍കാന്‍ സഹായിക്കുന്നു. ഇതില്‍ തൈര്, നാരങ്ങ നീര് എന്നിവ ചേര്‍ക്കുന്നതും ഗുണം ചെയ്യും. കടലമാവ്, ചറുനാരങ്ങനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് കൈകളില്‍ പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകാം. കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് നല്ലതാണ്. അല്ലെങ്കില്‍ കറ്റാര്‍വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങ് ജ്യൂസില്‍ ചേര്‍ത്ത് പുരട്ടാം. നാരങ്ങ നീര്, തൈര് എന്നിവ ചേര്‍ത്ത് പുരട്ടന്നതും നിറം നല്‍കും. തക്കാളി പുരട്ടന്നതും നല്ലതാണ്. ഇതില്‍ അല്‍പം തേനും ചേര്‍ക്കാം.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1