Error message

  • The file could not be created.
  • The file could not be created.

ജസ്റ്റിസ് എന്‍.വി.രമണ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്.

ന്യൂഡല്‍ഹി : ജസ്റ്റിസ് എന്‍.വി.രമണയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. സുപ്രീം കോടതിയുടെ 48-ാം ചീഫ് ജസ്റ്റിസാകും അദ്ദേഹം.

ഈ മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. 2022 ഓഗസ്റ്റ് 26വരെ പദവിയില്‍ തുടരാം. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, എന്‍.വി.രമണയെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തിരുന്നു.

1957 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. 1966-67 കാലയളവില്‍ ചീഫ് ജസ്റ്റിസായിരുന്ന കെ.സുബ്ബറാവുവിനു ശേഷം ആന്ധ്ര സംസ്ഥാനത്തുനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്.

2000 ജൂണ്‍ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായ രമണ ആ വര്‍ഷം തന്നെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014ല്‍ സുപ്രീം കോടതി ജഡ്ജിയായി.

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos