ജൂൺ രണ്ടു വരെ പ്രവാസികളുമായി 38 വിമാനങ്ങൾ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും വരും

വിദേശരാജ്യങ്ങളിൽ നിന്നും വിമാനയാത്രവഴിയും കപ്പൽ യാത്രവഴിയും ഇതുവരെയായി 5815 പേരാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിരിക്കുന്നത്. ജൂൺ രണ്ടു വരെ 38 വിമാനങ്ങൾ സംസ്ഥാനത്തേയ്ക്ക് വിദേശത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇയിൽ നിന്നും എട്ട് വിമാനങ്ങളും ഒമാനിൽ നിന്നും ആറ് വിമാനങ്ങളും സൗദി അറേബ്യയിൽ നിന്നും നാലു വിമാനങ്ങളും ഖത്തറിൽ നിന്നും മൂന്നും കുവൈറ്റിൽ നിന്നും രണ്ടും വിമാനങ്ങൾ കേരളത്തിലെത്തും.
ബഹ്റൈൻ, ഫിലിപൈൻസ്, മലേഷ്യ, യുകെ, യുഎസ്എ, ആസ്ട്രേലിയ, ഫ്രാൻസ്, ഇന്തോനേഷ്യ, അർമേനിയ, താജിക്കിസ്ഥാൻ, ഉക്രയിൻ, അയർലാന്റ്, ഇറ്റലി, റഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ വിമാനങ്ങളും കേരളത്തിലെത്തും. 6530 യാത്രക്കാർ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.