ജൂലായ് ആറു വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് എമിറേറ്റ്സ്

അബുദാബി: ജുലായ് ആറു വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു.

ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് വിമാന കമ്ബനി ഈ മറുപടി നല്‍കിയത്. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും അതിനനുസരിച്ച്‌ തീരുമാനം അറിയിക്കുമെന്നും എമിറേറ്റ്‌സ് വിശദീകരിച്ചു.

ജൂണ്‍ 24 മുതല്‍ ദുബായ് വിമാനത്താവളം വഴി താമസ വിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാമെന്ന് ദുബായ് പറഞ്ഞിരുന്നെങ്കിലും വിമാന കമ്പനികള്‍ ഇതു വരെ ബുക്കിങ്ങ് ആരംഭിച്ചിട്ടില്ല. യാത്ര സംബന്ധിച്ച്‌ നിരവധി ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

Recipe of the day

Jul 292021
Ingredients 1 bowl cauliflower