Job Openings

Language: 
English

ആര്‍മി റിക്രൂട്ട്മെന്റ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം:കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഫ്‌ളാഗ് ഓഫ് ചെയ്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലയിലുള്ളവര്‍ക്കുമായി മാര്‍ച്ച് 12 വരെയാകും റാലി നടക്കുക. റാലിക്കായി ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകം തീയതികള്‍ നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. റാലിക്കായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസറും ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറുമായ ഡോ. വിനയ് ഗോയലാണ് സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും ഉദ്യോഗാര്‍ത്ഥികളുടെ താമസ, യാത്രാ സൗകര്യങ്ങളും ഏകോപിപ്പിക്കുന്നത്.

യോഗ ഇൻസ്ട്രക്ടർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മാർച്ച് നാലിന് രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എൻ.വൈ.എസ്. യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ യോഗയിൽ പി.ജി.ഡിപ്ലോമ/യോഗ ആൻഡ് നാച്ചുറോപ്പതി ടെക്‌നീഷ്യൻ യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളില്‍ വനിതകള്‍ക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

എൽ.ഡി ക്ലർക്ക് ഡെപ്യൂട്ടേഷൻ

സംസ്ഥാന ഔഷധ സസ്യ ബോർഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധ സസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ- 680022 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കണം.

വാക്-ഇൻ-ഇൻ്റർവ്യൂ

കോട്ടയം: കുടുംബശ്രീയുടെ കേരള ചിക്കൻ കമ്പനിയിൽ ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനത്തിന് ഫെബ്രുവരി 26 രാവിലെ 11 ന് വാക്-ഇൻ-ഇൻ്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പൗൾട്രി പ്രൊഡക്ഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ഇരുചക്ര വാഹന ലൈസൻസ് ഉണ്ടായിരിക്കണം. പ്രായ 30 കവിയരുത്. ഫാം മാനേജ്മെൻറിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ ബയോ ഡാറ്റ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04812302049

കമ്പ്യൂട്ടർ എൻജിനീയറിംഗ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 25 ന്

 

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വിഭാഗം ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം 25 ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത.  നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭിക്കും. ഫോൺ:  2360391.

സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

 

സംസ്ഥാനത്തെ സ്‌കൂളുകളിലെയും, കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റുകളിലെ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറുടെ നിയമന കാലാവധി അവസാനിച്ചതിനാൽ പുതിയ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസറെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ള സർക്കാർ/എയ്ഡഡ് കോളേജുകളിലെ അധ്യാപകർക്ക് അപേക്ഷിക്കാം.

സിഡിറ്റിന്റെ ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളില്‍ താല്‍കാലിക നിയമനം

സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ വിവിധ ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തില്‍ താല്‍കാലികമായി പരിഗണിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു.പ്രോജക്ട് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: മാർച്ച് 5 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471-2313385, 0471-2314385.

കമ്പ്യൂട്ടർ ഹാർഡ് വെയർ ഗസ്റ്റ് അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ ഹാജരാക്കണം.

സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ താൽകാലിക നിയമനം

സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.   സ്‌കാനിംഗ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. രണ്ട് തസ്തികയിലും പകൽ/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായവർക്ക് മുൻഗണനയുണ്ട്.

ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ  എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 24ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഓവര്‍സിയര്‍ തസ്തികയിലേക്ക്  പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിയുന്ന ബികോം, പി ജി ഡി സി എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04994 205235

 

എസ്.എസ്.സി. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ https://ssc.nic.in ൽ ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ ഒന്ന് മുതൽ 20 വരെയാണ്  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. വിശദവിവരങ്ങൾക്ക്: https://ssc.nic.inwww.ssckkr.kar.nic.in.

തിരുവിതാംകൂർ ദേവസ്വം ബോർഡ്: പ്യൂൺ പരീക്ഷ 28ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 01/2019) പരീക്ഷ 28 ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

സ്പെഷ്യൽ എജ്യുക്കേറ്റർ നിയമനം

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സദ്ഗമയ പ്രോജക്ടിൽ സ്പെഷ്യൽ എജ്യുക്കേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സ്പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ് ആണ് യോഗ്യത. പ്രായപരിധി 45 വയസ്.

താത്പര്യമുള്ളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2583516

എന്യൂമറേറ്റർമാരുടെ ഒഴിവ്

കാസർഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് സർവ്വേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എൻമകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലോ ഫെബ്രുവരി 19നകം ലഭിക്കണം. ഫോൺ: 9995945565, 9605805116, 9995575044, 9895410559, 8943638971

കരാര്‍ അധ്യാപക നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ എം.ടെക് മെക്കാനിക്കല്‍ ബിരുദധാരികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളും സഹിതം ഓഫീസര്‍ ഇന്‍ ചാര്‍ജ്, മോഡല്‍ ഫിനിഷിങ് സ്‌കൂള്‍, സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷന്‍, തിരുവനന്തപുരം-695 033ന് മുന്‍പാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0471-2307733, 8547005050.

മഹിള സമഖ്യ സൊസൈറ്റിയിൽ നിയമനം: ഇന്റർവ്യൂ 20ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹൗസ് മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20ന് രാവിലെ 10.30ന് മലമ്പുഴ, ഐ.സി.ഡി.എസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ഗസ്റ്റ് ലക്ചററുടെ ഒഴിവ് 

കാസർകോട് ഗവ. കോളജിൽ ഫിസിക്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 16ന് രാവിലെ 10.30ന് കോളജിൽ നടക്കും. 55% മാർക്കോടുകൂടിയ ബിരുദാന്തര ബിരുദവും നെറ്റും പാസായവർക്ക് അപേക്ഷിക്കാം.  നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോൺ: 04994 256027.

അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനം

തിരുവനന്തപുരം ജില്ലാ ആയൂഷ് മിഷനിൽ അക്കൗണ്ടിംഗ് ക്ലർക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഗവൺമെന്റ് അംഗീകൃത റഗുലർ കോഴ്സിലൂടെ ബികോം ഡിഗ്രി, ഡി സി എ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഇന്റർവ്യുവിൽ പങ്കെടുക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 40 വയസ്. പ്രതിമാസ വേതനം 17,000 രൂപ. 15 ന് രാവിലെ 10 ന് ജനറൽ ആശുപത്രിക്ക് എതിർവശം ഹോളിഏഞ്ചൽസ് കോൺവെന്റ് സ്‌കൂളിന് സമീപത്തെ നാഷണൽ ആയൂഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് ഇന്റർവ്യു.

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റി, പബ്ലിസിറ്റി ഓഫീസർ ഒഴിവ്

സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫാക്കൽറ്റിയുടെയും പബ്ലിസിറ്റി ഓഫീസറിന്റെയും ഓരോ താത്കാലിക ഒഴിവുണ്ട്. ഫാക്കൽറ്റി തസ്തികയിൽ പ്രായപരിധി 47 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). എൽ.എൽ.എമ്മും പി.എച്ച്.ഡി/എം.ഫിൽ (തൊഴിൽ നിയമത്തിൽ എൽ.എൽ.ബിയുള്ളവർക്ക് മുൻഗണന) അഞ്ച് വർഷത്തെ അധ്യാപന പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസ ശമ്പളം 35,000 രൂപ. പബ്ലിസിറ്റി ഓഫീസർ തസ്തികയിൽ പ്രായപരിധി 50 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).

സിവിൽ എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

പൂജപ്പുരയിലെ എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സോടെ ബി.ടെക് ആൻഡ് എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ  (www.lbsitw.ac.in) 12നു മുമ്പ് രജിസ്റ്റർ ചെയ്യണം. ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 15ന് രാവിലെ ഒൻപതിന് കോളേജിലെത്തി എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 0471 2343395, 2349232, 9447413195.

വ്യാവസായിക പരിശീലന വകുപ്പ് ഐ.ടി സെല്ലിൽ കരാർ നിയമനം

വ്യാവസായിക പരിശീലന വകുപ്പിൽ പ്രവർത്തിക്കുന്ന ഐടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരം  https://det.kerala.gov.in ൽ ലഭിക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിലെ ജൂനിയർ മാനേജർ (പർചെയ്സ്), പേഴ്സണൽ ഓഫീസർ, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്), മാനേജർ (മാർക്കറ്റിംഗ്), മാനേജർ (പ്രോജക്ട്സ്/എൻജിനിയറിങ്/മെറ്റീരിയൽസ്), അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്), ഡെപ്യൂട്ടി മാനേജർ (പി ആന്റ് എ), സീനിയർ മാനേജർ (ടെക്നിക്കൽ) തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്്സ്ചേഞ്ച് വഴി സ്ഥിര നിയമനം നടത്തുന്നു. തസ്തികകളെ സംബന്ധിച്ച വിശദവിവരം തിരുവനന്തപുരം പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ ലഭിക്കും.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് കാസര്‍കോട് കറന്തക്കാട് എ ടി റോഡിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലത്തില്‍ നടക്കും. ബി ടെക് അഗ്രിക്കള്‍ച്ചറല്‍ ആണ് യോഗ്യത. ഫോണ്‍: 9495032155.

Pages

Subscribe to RSS - Job Openings