ജീരകപ്പൊടി വെള്ളം, വയറൊതുങ്ങാന്‍ 1 ആഴ്ച

ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന പല വസ്തുക്കളും നമ്മുടെ അടുക്കളയില്‍ നിന്നും തന്നെ ലഭിയ്ക്കും. അസുഖങ്ങള്‍ അകറ്റാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനുമെല്ലാം ഇവ ഏറെ ഗുണം ചെയ്യുകയും ചെയ്യും.

അടുക്കളയിലെ മസാലക്കൂട്ടുകള്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും പലതും ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പല അസുഖങ്ങളും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്ന ചിലത്.

അടുക്കളയിലെ ഇത്തരം മസാലക്കൂട്ടുകളില്‍, അതായത് കറിയ്ക്കും മറ്റും രുചി നല്‍കാന്‍ ഉപയോഗിയ്ക്കുന്നവയില്‍ ഒന്നാണ് ജീരകം. വലിപ്പകാര്യത്തില്‍ കുഞ്ഞനെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഏറെ മെച്ചപ്പെട്ട ഒന്നാണിത്. ജീരകത്തിന് പ്രധാന ഗുണങ്ങള്‍ നല്‍കുന്നത് ഇതിലെ കുര്‍കുമിന്‍ എന്നൊരു ഘടകമാണ്. ഇതാണ് ഇതിനുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. ആരോഗ്യകരമായ ജീവിതചര്യകളുടെ കൂട്ടത്തില്‍ ജീരകപ്പൊടിയിട്ട ഒരു ഗ്ലാസ് ചൂടുവെള്ളം രാവിലെ വെറുംവയറില്‍ കുടിയ്ക്കുന്നതിന് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. പല അസുഖങ്ങള്‍ക്കുമുളള പ്രതിവധിയാണിത്. തടി കുറയ്ക്കുകയുള്‍പ്പെടെ പല ആരോഗ്യഗുണങ്ങളും നല്‍കുകയും ചെയ്യും. ഒരാഴ്ചയെങ്കിലും ഇത് അടുപ്പിച്ച് ചെയ്താല്‍ പല പ്രയോജനങ്ങളുമുണ്ട്. പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമായ വയര്‍ ചാടുക, തടി കൂടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിന്റെ മറ്റു ഗുണങ്ങളെക്കുറിച്ചറിയൂ,

രക്തം ശുദ്ധീകരിയ്ക്കുവാന്‍

ജീരകപ്പൊടിയിട്ട ചൂടുവെള്ളം രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഇതുവഴി രക്തസംബന്ധമായ അസുഖങ്ങള്‍ നീങ്ങും. രക്തത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴി നല്ല രീതിയില്‍ രക്തം ശരീരത്തില്‍ പ്രവഹിയ്ക്കാനും ഹൃദയം, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കുന്നു.

തടിയും വയറും തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജീരകം.

ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണം നല്‍കും. ജീരകത്തിന് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സാധിയ്ക്കും. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനം മെച്ചപ്പെടുത്തുന്നതു വഴിയും ജീരകം തടി വര്‍ദ്ധിപ്പിയ്ക്കും.

പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കാന്‍

രാവിലെ ചെറുചൂടുവെള്ളത്തില്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുന്നത് പ്രമേഹനിയന്ത്രണത്തിനുള്ള നല്ലൊരു വഴിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലൊരു മരുന്നാണ് ജീരകപ്പൊടി ചേര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. നല്ല ദഹനത്തിന് സഹായിക്കുന്നു. അതേ സമയം അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇത്. നെഞ്ചെരിച്ചിലും വയര്‍ വന്നു വീര്‍ക്കുന്നതുമെല്ലാം ഇതു തടയും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ തടയാനുളള നല്ലൊരു വഴി കൂടിയാണ് രാവിലെ വെറുംവയറ്റില്‍ ജീരകപ്പൊടി കലക്കിയ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇതു സഹായിക്കും. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ജീരകപ്പൊടിയിട്ട വെള്ളം. ഇതുവഴി ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.

ജലാംശം

ശരീരത്തില്‍ ജലാംശം നില നിര്‍ത്താനുള്ള ഒരു വഴി കൂടിയാണ് വെറുംവയറ്റില്‍ ജീരകമിട്ട ചൂടുവെള്ളം. ഇത് ശരീരത്തിന് ഊര്‍ജം നല്‍കും. ജലാംശം കുറയുന്നതുമൂലമുണ്ടാകാനിടയുളള തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റുന്നു.ധാരാളം ആന്റിഓക്‌സിഡന്റ് ഈ വെളളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ഇതിനു സാധിയ്ക്കും. മാത്രമല്ല, ശരീരത്തിലെ ടോക്‌സിനുകള്‍ കളയുന്നതു കൊണ്ടുതന്നെ പല രോഗങ്ങളില്‍ നിന്നും ആശ്വാസം ലഭിയ്ക്കുകയും ചെയ്യും.

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക്

ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ.

 

Recipe of the day

Nov 162021
INGREDIENTS